ജനറൽ ആശുപത്രിയിലെ സേവനങ്ങൾക്ക് നിരക്ക് വർധിപ്പിക്കുന്നു

തൃശൂർ: . ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിരക്ക് വർധിപ്പിക്കുന്നതിന് അംഗീകാരത്തിനായി സൂപ്രണ്ടി​െൻറ കത്തും, വർധിപ്പിക്കുന്ന നിരക്കും സംബന്ധിച്ച ഫയൽ കോർപറേഷന് കൈമാറി. വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യും. കഴിഞ്ഞ വർഷമാണ് ആശുപത്രിയുടെ ഭരണച്ചുമതല കോർപറേഷന് ആരോഗ്യവിഭാഗം കൈമാറിയത്. ആവശ്യത്തിന് സൗകര്യങ്ങൾ ഏർപ്പാടാക്കിയതോടെ ആശുപത്രിക്കെതിരെയുള്ള പരാതി ഏറെ ഒഴിവായിരുന്നു. നവീകരണത്തിനായി മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ നിർദേശ പ്രകാരം പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. സന്ദർശക ഫീസ്, ഒ.പി ടിക്കറ്റ് തുടങ്ങിയവയെല്ലാം നിരക്ക് വർധനയുടെ പട്ടികയിലുണ്ട്. ആശുപത്രി മാനേജിങ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചുള്ള ഫയൽ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിച്ചു. അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾക്ക് ആശുപത്രിൽ ഇതുവരെയും ഫീസ് ഈടാക്കിയിരുന്നില്ലെന്ന ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കുറിപ്പോടെയാണ് കൗൺസിലിലേക്ക് വിഷയമെത്തുന്നത്. മുൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ വൈദ്യുതി വിഭാഗത്തി​െൻറ ഡ്യൂട്ടി കുടിശ്ശികയിൽ 10 കോടി വൈദ്യുതി ഇൻസ്പെക്ടറേറ്റിന് അടക്കേണ്ടി വന്നതും വെള്ളിയാഴ്ചയിലെ കൗൺസിലിൽ ചൂടേറിയ ചർച്ചയാവും. ഇതോടൊപ്പം കഴിഞ്ഞ ദിവസം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രതിപക്ഷാംഗങ്ങളുമില്ലാതെ റിലയൻസ് കേബിളിട്ടത് പരിശോധിച്ച നടപടിയും ചർച്ചക്ക് വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.