ബാൾ ബാഡ്​മി​ൻറണിൽ വെള്ളിത്തിളക്കവുമായി മീനുവെത്തി

മാള: ഹരിയാനയിൽനടന്ന ബാൾ ബാഡ്മിൻറൺ ദേശീയ ഗെയിംസിൽ മാളപള്ളിപ്പുറം സ്വദേശി മീനുവിന് വെള്ളിത്തിളക്കം. ചക്കാലക്കൽ തോമസ്- ലീന ദമ്പതികളുടെ മകളാണ് മീനു. നിരവധി മെഡലുകൾ വാരി കൂട്ടിയിട്ടുള്ള മീനുകാലിക്കറ്റ് യൂനിവേഴ്സിറ്റി താരമാണ്. മാള കാർമൽ കോളജ് രണ്ടാം വർഷ ബി.എ വിദ്യാർഥിനിയാണ്. സഹോദരി മെറിൻ ദേശീയ അത്ലറ്റിക് താരമാണ്. കുട്ടിക്കാലം മുതൽ കുട്ടികളുടെ കായിക വാസന തിരിച്ചറിഞ്ഞാണ് ഇവർ മക്കളെ കായിക മേഖലയിലേക്ക് പരിശീലനത്തിന് വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.