ശാസ്​ത്രം തിരിച്ചു നടത്തമല്ല: കൃഷി മന്ത്രി

മണ്ണുത്തി: ശാസ്ത്രം തിരിച്ചു നടത്തമല്ലെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. കേരള ശാസ്ത്ര കോൺഗ്രസിന് മുന്നോടിയായി വെള്ളാനിക്കര ഫോറസ്ട്രി കോളജിൽ ബുധനാഴ്ച സംഘടിപ്പിച്ച 'ജൈവ കൃഷി: പ്രശ്നങ്ങളും സാധ്യതകളും' എന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റ് തിരുത്തി മുന്നോട്ട് പോവുക എന്നതാണ് ശാസ്ത്രീയ സമീപനം. പ്ലാസ്റ്റിക്കി​െൻറ കാര്യത്തിലായാലും കീടനാശിനിയുടെ കാര്യത്തിലായാലും ഇത് തന്നെയാണ് ശാസ്ത്രം അനുവർത്തിക്കുന്നത്. നാടൻ ഇനങ്ങളെ തമസ്കരിച്ചും ഹൈബ്രിഡ് ഇനങ്ങളെ ഇറക്കിയുമാണ് ധവള വിപ്ലവം നടപ്പാക്കിയത്. ജൈവകൃഷി കണ്ണടച്ച് എതിർക്കാനോ അപദാനങ്ങളാൽ പുകഴ്ത്താനോ ഉള്ളതല്ല. ജൈവകൃഷി നയം നടപ്പാക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിക്കുകയാണ് ശാസ്ത്രജ്ഞരുടെ ധർമമെന്നും മന്ത്രി പറഞ്ഞു. ഫോറസ്ട്രി കോളജിൽ നിർമിച്ച സിൽവി കൾച്ചർ മ്യൂസിയം കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി, വിഞ്ജാന വ്യാപന വിഭാഗം ഡയറക്ടർ ഡോ. ജിജു പി. അലക്സ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ പ്രതിനിധി ഡോ. ബിനൂജ തോമസ് എന്നിവർ സംസാരിച്ചു. ഫോറസ്ട്രി കോളജ് ഡീൻ ഡോ. കെ. വിദ്യാസാഗരൻ സ്വാഗതവും ഡോ. എ.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.