തമിഴ്​നാട്ടിലെ മോ​േട്ടാർ തൊഴിലാളി സമരം പിൻവലിച്ചു

ചെന്നൈ: എട്ടു ദിവസമായി തുടർന്ന തമിഴ്നാട്ടിലെ മോേട്ടാർവാഹന തൊഴിലാളി സമരം താൽക്കാലികമായി പിൻവലിച്ചു. ഇൗ മാസം 14ന് പൊങ്കൽ ആഘോഷം നടക്കുന്നത് കണക്കിലെടുത്ത് ജനങ്ങൾക്ക് സ്വന്തം വീടുകളിലേക്കും മറ്റും യാത്ര ചെയ്യേണ്ടി വരുന്നത് കണക്കിലെടുത്താണ് സമരത്തിൽനിന്ന് പിന്മാറുന്നതെന്നും ഇന്നുമുതൽ ജോലിക്ക് കയറുമെന്നും സി.െഎ.ടി.യു നേതാവ് എ. സൗന്ദർരാജൻ അറിയിച്ചു. വേതന വർധന ആവശ്യപ്പെട്ടായിരുന്നു ജീവനക്കാർ സമരം നടത്തിവന്നത്. 2.57 ഇരട്ടി വേതന വർധന തൊഴിലാളികൾ ആവശ്യപ്പെടുേമ്പാൾ 2.44 ഇരട്ടി നൽകാമെന്നായിരുന്നു സർക്കാർ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.