പീസ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണം –ജമാഅത്തെ ഇസ്ലാമി

പീസ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണം –ജമാഅത്തെ ഇസ്ലാമി കോഴിക്കോട്: എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പീസ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. രാജ്യത്തി​െൻറ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരായതോ ജനവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ ആയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ അവ കണ്ടെത്താനും ഒഴിവാക്കാനുമുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഇതിനുപകരം സ്കൂള്‍തന്നെ അടച്ചുപൂട്ടാനുള്ള തീരുമാനം വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെയും ന്യൂനപക്ഷാവകാശങ്ങളുടെയും ലംഘനവുമാണ്. വിവിധ മതസമൂഹങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വേറെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, പീസ് സ്കൂളിനെതിരെ മാത്രമുള്ള നടപടി ദുരൂഹതയുള്ളതാണെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.