സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്

കുന്നംകുളം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ച് പുറത്തേക്ക് വീണ യുവതിക്ക് പരിക്കേറ്റു. അക്കിക്കാവ് മാനംകണ്ടത്ത് മുസ്തഫയുടെ ഭാര്യ സൽമത്തിനാണ് (39) പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പട്ടാമ്പി റോഡിൽ നിന്ന് വൺവേ റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോകുകയായിരുന്നു സൽമത്ത്. കുറ്റിപ്പുറത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന ജോണീസ് ബസിൽ നിന്നാണ് ഇവർ തെറിച്ച് വീണത്. സംഭവ സമയം മുൻഭാഗത്തെ വാതിൽ അടച്ചിരുന്നില്ല. അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് ഓടിക്കൂടിയവർ സൽമത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുന്നംകുളം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.