പിണറായി പിച്ചച്ചട്ടിയിൽനിന്ന് ​ൈകയിട്ടു വാരുന്നു--^ കെ.സുരേന്ദ്രൻ

പിണറായി പിച്ചച്ചട്ടിയിൽനിന്ന് ൈകയിട്ടു വാരുന്നു--- കെ.സുരേന്ദ്രൻ തൃശൂർ: പാവപ്പെട്ടവ​െൻറ പിച്ചച്ചട്ടിയിൽനിന്ന് ൈകയിട്ടു വാരുന്ന സർക്കാറായി പിണറായി ഗവൺമ​െൻറ് മാറിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ സർക്കാർ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് എസ്.സി-എസ്.ടി മോർച്ച ജില്ല കമ്മിറ്റി നേതൃത്വത്തിലുള്ള കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും േകരളം ഒന്നാമതെന്നാണ് പറയുന്നത്. പട്ടികവിഭാഗങ്ങൾക്കെതിരായ ആക്രമണത്തിലും പീഡനങ്ങളിലും കൊലപാതകങ്ങളിലുമാണ് നമ്പർ വൺ. ദലിത് വിഭാഗങ്ങൾക്കുള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നതിലും ഒന്നാമതാണ് കേരളം. ഇടത് സർക്കാർ അധികാരമേറ്റ ശേഷം ഒരു ദലിതനും ഒരു സ​െൻറ് ഭൂമി പോലും നൽകിയിട്ടില്ല. പാവപ്പെട്ടവ‍​െൻറയും ദലിത‍​െൻറയും സർക്കാറെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ദലിത് പീഡനത്തിലാണ് ഇന്ത്യയിൽ ഒന്നാമതെത്തിയതെന്നും സുേരന്ദ്രൻ കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാർ ഒഴികെ എല്ലാ ദലിത് കുടുംബങ്ങളെയും ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ്.സി-എസ്.ടി മോർച്ച ജില്ല പ്രസിഡൻറ് പി.കെ. ബാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സർജു തൊയക്കാവ്, ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, രവികുമാർ ഉപ്പത്ത്, കെ.കെ. അനീഷ്കുമാർ, ജസ്റ്റിൻ ജേക്കബ്, കെ.പി. ജോർജ്, ഇ.വി. കൃഷ്ണൻ നമ്പൂതിരി, ശശി മരതയൂർ, സജീവ് പള്ളത്ത് എന്നിവരും സംസാരിച്ചു. പടിഞ്ഞാറെ കോട്ടയിൽനിന്നും ആരംഭിച്ച പ്രകടനത്തിന് മോർച്ച ജില്ല ഭാരവാഹികളായ വിജയൻ നാട്ടിക, ബിജു കുണ്ടുകുളം, രാജൻ പൂഞ്ഞായക്കൽ, ചന്ദ്രൻ അവിട്ടത്തൂർ, ഗിരീഷ് പൂച്ചട്ടി, വി.സി. ഷാജി, അമിതാഭ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.