പി.എം. ഷാഹുല്‍ഹമീദിനെ ആദരിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 'കലാപ്രതിഭപട്ടം' പേര് നിർദേശിച്ച കല-സാംസ്‌കാരിക പ്രവര്‍ത്തകനും മുന്‍ പ്രധാനാധ്യാപകനുമായ . 1986-ല്‍ തൃശൂരില്‍ നടന്ന സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിലാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയൻറ് നേടുന്ന വിദ്യാർഥിക്ക് കലാപ്രതിഭപട്ടം ആരംഭിച്ചത്. ഷാഹുല്‍ഹമീദ് അപകടത്തില്‍ പെട്ട് വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ഥിയും ഇപ്പോള്‍ മറ്റം സ​െൻറ് ഫ്രാന്‍സിസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ പി.ജെ. സ്റ്റൈജുവാണ് ഷാഹുല്‍ഹമീദിനെ വീട്ടിലെത്തി പൊന്നാടയണിയിച്ചത്. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട പഴയ പത്ര വാര്‍ത്തകളുടെ കൊളാഷ് ഷാഹുല്‍ഹമീദ് ഉപഹാരമായി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.