മേഖല സമ്മേളനം

തൃശൂർ: കെ.എസ്.എഫ്.ഇയിൽ ഗോൾഡ് അപ്രൈസർമാരായി ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് അപ്രൈസേഴ്സ് അസോസിയേഷൻ തൃശൂർ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.വി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് ടി.എൻ. വേണുഗോപാലൻ, കെ.എസ്.എഫ്.ഇ സ്റ്റഫ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ജ്യോതിനാഥൻ, ഏജൻറ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സുനിൽ കുമാർ, അപ്രൈസർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം എസ്. കൃഷ്ണകുമാർ, കെ.പി. സജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വി. പ്രദീപ്കുമാർ (പ്രസി.), ജെ. സുനിൽ (സെക്ര.), എസ്.ആർ. രാജേന്ദ്രൻ (വൈസ് പ്രസി.) പി. മോഹനൻ (ജോ.സെക്ര.) എൻ. വിജയകുമാർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.