വീട്ടിൽ സൂക്ഷിച്ച 175 ലിറ്റർ സ്പിരിറ്റ് പിടികൂടി; ഗൃഹനാഥൻ അറസ്​റ്റിൽ

തിരുവില്വാമല: പഴയന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടിപ്പറമ്പിൽ വീട്ടിൽ സൂക്ഷിച്ച 175 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പട്ടിപ്പറമ്പില്‍ താമസിക്കുന്ന ഗോപാലകൃഷ്ണ​െൻറ വീട്ടിൽ ജില്ല ക്രൈംബ്രാഞ്ച് സംഘത്തി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 35 ലിറ്ററി​െൻറ അഞ്ച് കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പഴയന്നൂർ കുന്നത്തറ സ്വദേശി കൃഷ്ണകുമാർ (46), സഹായികളായ പട്ടിപ്പറമ്പ് അണ്ണക്കര വീട്ടിൽ ഗോപാലകൃഷ്ണൻ (79), ചട്ടിപ്പറമ്പ് മേലുപ്പുറം രാമചന്ദ്രൻ (45) എന്നിവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. റൂറൽ ജില്ല ക്രൈം ബ്രാഞ്ച് എസ്.െഎ എം.പി. മുഹമ്മദ് റാഫി, എസ്.സി.പി.ഒ രാഗേഷ്, ജയകൃഷ്ണൻ, സി.ആർ. പ്രദീപ്, സി.എ. ജോബ്, സുദേവ്, സി.പി.ഒ ലിജു ഇയ്യാനി, പഴയന്നൂർ എസ്.െഎ പി.കെ. ദാസ്, എ.എസ്.െഎ മൊയ്‌തീൻകുട്ടി, ബെന്നി, സി.പി.ഒ ബ്രിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.