രാഹുലി​െൻറ ബഹ്​റൈൻ പ്രസംഗത്തിനെതിരെ ബി.ജെ.പി

രാഹുലി​െൻറ ബഹ്റൈൻ പ്രസംഗത്തിനെതിരെ ബി.ജെ.പി ––മുത്തലാഖ് ബില്ലിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് ന്യൂഡൽഹി: ബഹ്റൈൻ സന്ദർശനത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി. മോദിസർക്കാറി​െൻറ വിഭജനരാഷ്ട്രീയത്തെ ശക്തമായി എതിർത്ത രാഹുലി​െൻറ പ്രസംഗം 'നിരുത്തരവാദപര'മെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഉൾപ്പെടെ പ്രസ്താവനയിറക്കി. ജാതിയുടെയും മതത്തി​െൻറയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദിസർക്കാർ, തൊഴിൽരഹിത യുവാക്കളുടെ രോഷം സമുദായങ്ങൾക്കിടയിലെ വെറുപ്പാക്കിമാറ്റുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഭരണപരാജയം മറച്ചുവെക്കാൻ വിഭജനഅജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലി​െൻറ പ്രസംഗം നിരുത്തരവാദപരമാണെന്നും ഇന്ത്യയിൽ ചെയ്യുന്നതുപോലെ വിദേശത്തുള്ള ഇന്ത്യക്കാരിലും വെറുപ്പ് വ്യാപിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. ''രാഹുലി​െൻറ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഒരു തെറ്റ് ചെയ്തു. ഷാ ബാനു കേസിൽ സുപ്രീംകോടതിവിധി മറികടക്കാൻ മുസ്ലിംസംഘടനയുടെ സമ്മർദത്തിന് വഴങ്ങി നിയമനിർമാണം നടത്തിയതാണ് രാജീവ് ഗാന്ധിയുടെ തെറ്റ്. ഇതേ മുസ്ലിം സംഘടനയാണ് ഇപ്പോൾ മുത്തലാഖ് ബില്ലിനെ എതിർക്കുന്നത്. ഇക്കാര്യത്തിൽ രാജ്യസഭയിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണ്''–രവിശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.