പ്രതിനിധികൾക്കുള്ള​ ബാഡ്​ജ്​ മുളകൊണ്ട്​

തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് മുള ബാഡ്ജ്. കണിമംഗലം സ്വേദശിയും സി.പി.എം പ്രവർത്തകനുമായ ബൈജു ചുള്ളിപറമ്പിലാണ് ബാഡ്ജ് ഉണ്ടാക്കിയത്. ചിത്രവും പാർട്ടിയിലെ പദവിയും വ്യക്തമാക്കുന്ന 586 ബാഡ്ജാണ് തയാറാക്കിയത്. കഴിഞ്ഞ വർഷം കണിമംഗലത്ത് നടത്തിയ നാട്ടുത്സവത്തിലെ അതിഥികൾക്ക് ആന മുളകൊണ്ടുള്ള ബാഡ്ജായിരുന്നു നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനായിരുന്നു അന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥി. സംസ്ഥാന സമ്മേളനം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താൻ തീരുമാനിച്ചപ്പോൾ ബൈജുവിനെ ആ ദൗത്യം ഏൽപിച്ചു. ബൈജുവി​െൻറ പിതാവ് ബാലൻ, അമ്മ ഒാമന, ഭാര്യ സൗമ്യ, മക്കളായ ലക്ഷ്മി, അഗ്നിവേശ്, പ്രഫഷനൽ ഡിസൈനർ യദുകൃഷ്ണ, അയൽക്കാർ, സി.പി.എം പ്രവർത്തകർ എന്നിവർ ചേർന്നാണ് ബാഡ്ജ് നിർമാണം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.