എ.ബി.വി.പി സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

തൃശൂർ: എ.ബി.വി.പി 33-ാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 11ന് തെേക്കഗോപുരനട വിദ്യാർഥി കോർണറിൽ ദേശീയ സഹസംഘടന സെക്രട്ടറി ജി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ വിശ്വരൂപൻ അറിയിച്ചു. വൈകീട്ട് മൂന്നിന് വിദ്യാർഥി റാലി, നാലിന് പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് ഹോട്ടൽ വൃന്ദാവൻ ഇന്നിൽ പ്രതിനിധി സമ്മേളനം. ദേശീയ നിർവാഹക സമിതിയംഗം ആർ. അശ്വിനും അനുമോദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.