സ്​റ്റേറ്റ്​ ബാങ്ക്​ സ്​റ്റാഫ്​ യൂനിയൻ പ്രകടനം നടത്തി

തൃശൂർ: സ്ഥലംമാറ്റ മാനദണ്ഡ ലംഘനവും ന്യൂനപക്ഷ യൂനിയൻ പ്രീണനവും ഉൾപ്പെടെ എസ്.ബി.െഎ തൃശൂർ ഡെപ്യൂട്ടി ജനറൽ മാനേജർ കൈക്കൊള്ളുന്ന തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയൻ തൃശൂർ മൊഡ്യൂൾ കമ്മിറ്റി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസിനു മുന്നിൽ പ്രകടനം നടത്തി. എസ്.ബി.െഎ തൃശൂർ മൊഡ്യൂളിലെ സ്ഥലംമാറ്റ ലിസ്റ്റുകൾ ഡി.ജി.എം തടഞ്ഞു വെച്ചിരിക്കുകയാണ്. ഏക അംഗീകൃത സംഘടനയായ സ്റ്റാഫ് യൂനിയനെ അംഗീകരിക്കാത്ത നിലപാടാണ് ഡി.ജി.എമ്മിേൻറതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. സി.ഡി. ശിവദാസ്, ആർ. വിജയകുമാർ, ജി.പി. രാമചന്ദ്രൻ, കെ. രവീന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.