ജനലിൽ കറുത്ത സ്്റ്റിക്കർ; പൊലീസ് പരിശോധന നടത്തി

പട്ടിക്കാട്: ചുവന്നമണ്ണിനടുത്ത് ചൂലിപ്പാടത്ത് വീടി​െൻറ ജനലുകളിൽ ചതുരാകൃതിയിലുള്ള കറുത്ത സ്റ്റിക്കർ കണ്ടെത്തി. കൊങ്ങമ്പുഴ വർഗീസി​െൻറ വീട്ടുജനലുകളിലാണ് സ്റ്റിക്കർ പതിച്ചതായി കണ്ടത്. മുമ്പെങ്ങും ഇത്തരം സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു. വിവരമറിയിച്ചതനുസരിച്ച് പീച്ചി പൊലീസെത്തി പരിശോധന നടത്തി. സ്റ്റിക്കർ പഴക്കമുള്ളതാണെന്നാണ് പൊലീസി​െൻറ നിഗമനം. കുട്ടികളെ തട്ടിക്കൊണ്ടുപോകാനോ മോഷണത്തിനായോ ഇത്തരത്തിൽ വീടുകളിൽ അടയാളം വെക്കുന്നതായി പ്രചാരണമുണ്ട്. വർഗീസും ഭാര്യ മേരിയും മാത്രമാണ് ഇവിടെ താമസം. ഗ്ലാസുകൾ വിൽപനശാലയിൽനിന്ന് കയറ്റിവിടുമ്പോൾ പരസ്പരം ഉരസി പൊട്ടാതിരിക്കാനായി ഇത്തരത്തിൽ സ്്റ്റിക്കർ പതിക്കാറുണ്ടെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു. ഗ്രാമീണമേഖലയായ ഇവിടെ ഭിക്ഷക്കാരുടേയും പിരിവുകാരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. ഭിക്ഷക്കാരെേയാ പിരിവിനെത്തുന്നവരെയോ ഒരുകാരണവശാലും സഹായിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അസ്വാഭാവികമായി ഇത്തരം അടയാളങ്ങൾ ശ്രദ്ധയിൽപെട്ടാലോ സംശയാസ്പദമായി ആളുകൾ എത്തിയാലോ പൊലീസിനെ വിവരം അറിയിക്കണമെന്ന് എസ്.ഐ ഷാജഹാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.