ദുരിതത്തിനിടയിലും ബസുകളുടെ ചൂഷണം

തൃശൂർ: തൃശൂരിൽനിന്നും പാലക്കാട്ടേക്ക് സ്വകാര്യ ബസ് യാത്രക്കാരനിൽനിന്നും ഈടാക്കിയത് 125 രൂപ. കുതിരാൻ വഴി പോകേണ്ട ബസ് ഒറ്റപ്പാലം വഴി പോയതി​െൻറ പേരിലാണ് ഇത്രയും വലിയ തുക ഈടാക്കിയത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിനെതിരെയാണ് യാത്രക്കാർ പരാതി നൽകിയത്. ഒരാഴ്ചയായി വലഞ്ഞതിന് ശേഷം സാധാരണ നിലയിലേക്ക് എത്തിയ തിങ്കളാഴ്ചയാണ് യാത്രക്കാരെ ബസുടമകൾ ചൂഷണം ചെയ്തത്. തൃശൂരിൽനിന്നും യാത്രക്കാരെ വിളിച്ചു കയറ്റിയെങ്കിലും ഒറ്റപ്പാലം വഴിക്കാണ് പോകുന്നതെന്ന് യാത്രക്കാരോട് പറഞ്ഞില്ല. 125 രൂപ ഈടാക്കുകയും ചെയ്തുവേത്ര. വടക്കഞ്ചേരി വഴിക്കാണ് ബസിന് പെർമിറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.