ദുരിതാശ്വാസ ക്യാമ്പിലും കഞ്ചാവ് വിൽപന

തൃശൂർ: സർവസ്വവും നഷ്ടപ്പെട്ട്, ജീവൻ കിട്ടിയതി​െൻറ ആശ്വാസത്തിൽ നാളെയെ കുറിച്ചുള്ള ആശങ്കയിലുംപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി കഞ്ചാവ് വിൽപനക്ക് ശ്രമിച്ച യുവാവിനെ ക്യാമ്പിലുള്ളവരും എക്സൈസും ചേർന്ന് പിടികൂടി. ചാവക്കാട് ചേറ്റുവ സ്വദേശി രായ്മരക്കാർ വീട്ടിൽ ഇസ്മായിലാണ് (35) പിടിയിലായത്. വിൽപനക്കെത്തിച്ച 1.200 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത ഇയാൾക്കെതിരെ വാടാനപ്പള്ളി എക്സൈസ് കേസെടുത്തു. ഏങ്ങണ്ടിയൂർ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ചേറ്റുവ ഗവ.മാപ്പിള യു.പി.സ്കൂളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ഇയാൾ കഞ്ചാവ് വിൽപനക്കെത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ രക്ഷാപ്രവർത്തകനെ പോലെയെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയവർ ഇയാളെ നിരീക്ഷിച്ച് എക്സൈസിനെ വിവരമറിയിച്ചു. കഞ്ചാവ് ഉപയോഗിക്കാനുള്ള പ്രത്യേക തരത്തിലുള്ള പേപ്പറുകൾ, വലിക്കാനുള്ള പൈപ്പുകൾ എന്നിവയും കണ്ടെടുത്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ചി​െൻറ പരിധിയിലുള്ള ദുരിതാശ്വാസ ക്യാമ്പുകളെ കേന്ദ്രീകരിച്ച് ശക്തമായ എൻഫോഴ്സ്മ​െൻറ് പ്രവർത്തനം നടത്തുമെന്ന് ഇൻസ്പെക്ടർ എ.ടി.ജോബി പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ സോണി കെ.ദേവസി, വി.ആർ.രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എം. അബ്ദുൽ ജബ്ബാർ, കെ.കെ.രാജു, എം.ഡി.ബിജു, ടി.കെ.അബ്ദുൽ നിയാസ്, പി.കെ. മണിദാസ്, കെ.എം. കണ്ണൻ, കെ.ജെ. ഉണ്ണികൃഷ്ണൻ, എം.എൻ. നിഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.