ഇലഞ്ഞിത്തറ മേളം: അന്ന്​ അനിയൻ ​മാരാർ; ഇന്ന്​ മകൻ

തൃശൂർ: 1999ലെ ഇലഞ്ഞിത്തറ മേളത്തിന് ഒരാളുടെ കണ്ണീരി​െൻറ നനവും തേങ്ങലി​െൻറ ശ്രുതിയുമുണ്ടായിരുന്നു -പിന്നീട് തിരുവമ്പാടിയുടെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാരുടെ. ഇലഞ്ഞിത്തറ മേള സംഘത്തിൽനിന്ന് ഇറങ്ങി പോകേണ്ടി വന്നതി​െൻറ വേദന അദ്ദേഹത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. രണ്ട് ദശാബ്ദമായപ്പോൾ അദ്ദേഹത്തി​െൻറ മകൻ കുറുപ്പത്ത് മനോജിനും ആ ഗതിയായി. ഇത്തവണ ഇലഞ്ഞിത്തറ മേള സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതി​െൻറ ദുഃഖത്തിലാണ് മനോജ്. ഇലഞ്ഞിത്തറ മേളത്തിൽ 36 വർഷം കൊട്ടിയ പാരമ്പര്യമുണ്ടായിരുന്നു അനിയൻ മാരാർക്ക്. തനിക്ക് പ്രാമാണ്യം കിട്ടുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പക്ഷേ, പെരുവനം കുട്ടൻമാരാരെ പ്രമാണിയാക്കാനായിരുന്നു പാറമേക്കാവ് ദേവസ്വം തീരുമാനം. അതോടെ അദ്ദേഹം ഇലഞ്ഞിത്തറ മേളം ഉപേക്ഷിച്ചു. ദേവസ്വം തീരുമാനത്തിൽ കടുത്ത ദുഃഖിതനായിരുന്നു അദ്ദേഹം അന്ന്. പിന്നീട് തിരുവമ്പാടിയുടെ മേള പ്രമാണിയായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇക്കുറി മേള പ്രാമാണ്യത്തി​െൻറ എട്ടാം ഉൗഴത്തിലാണ് അനിയൻ മാരാർ. അതേസമയം യുവതലമുറക്ക് അവസരം കൊടുക്കാൻ മാറണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം തനിക്ക് കത്തയക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു. പല്ലാവൂർ അപ്പുമാരാർ പ്രമാണിയായിരുന്നപ്പോൾ താൻ ഇലഞ്ഞിത്തറ മേളത്തിൽ കൊട്ടി തുടങ്ങിയതാണ്. 27 കൊല്ലം കൊട്ടി. ദേവസ്വത്തി​െൻറ തീരുമാനത്തിൽ തനിക്ക് ദുഃഖമുണ്ട്-മനോജ് പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരനായ മനോജ് ഇത്തവണ ചെറു പൂരങ്ങളിലൊന്നായ കാരമുക്കി​െൻറ മേളത്തിനുണ്ടാവും. ഇക്കുറി പൂരത്തിൽ പെങ്കടുക്കില്ലെന്ന് കരുതിയതാണ്. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതുകൊണ്ടാണ് കാരമുക്കി​െൻറ മേളത്തിൽ പെങ്കടുക്കുന്നത് -മനോജ് പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡി​െൻറ കീഴിലാണ് കാരമുക്ക് ക്ഷേത്രം. കാരമുക്ക് പൂരം ബോർഡ് നേരിട്ടാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.