യുവ എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസ്: അഭിഭാഷക​െൻറ മുൻകൂർ ജാമ്യം തള്ളി

തൃശൂർ: യുവ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അഭിഭാഷകൻ അയ്യന്തോൾ സ്വദേശി ജ്യോതിഷി​െൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള്ളി. ക്വട്ടേഷൻ വ്യക്തമായി തെളിയിക്കാൻ തെളിവുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ക്വേട്ടഷൻ നടപ്പാക്കിയ പ്രതികളും ജ്യോതിഷും തമ്മിൽ ബന്ധപ്പെട്ടതി​െൻറ ഫോൺകോൾ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉത്രാടനാളിൽ ശക്തൻ നഗറിലെ ഷോപ്പിങ് മാളിന് സമീപം വാഹനം മാറ്റിയിടുന്നതിന് ഹോണടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങളുടെ തുടക്കം. കൂർക്കഞ്ചേരി സ്വദേശിയും എൻജിനീയറുമായ ഗിരീഷി​െൻറ കൈകൾ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി തല്ലിയൊടിച്ചെന്നാണ് കേസ്. അഭിഭാഷകൻ ഒളിവിലാണ്. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ഇയാൾ ഹൈകോടതിയെ സമീപിക്കാൻ നീക്കമുണ്ടെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.