മഴ ശക്തം; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ

കൊടുങ്ങല്ലൂർ: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. നേരേത്ത തകർന്ന റോഡുകളിൽ അപകടസാധ്യതയും വർധിച്ചു. കൊടുങ്ങല്ലൂരിൽ തോടായ റോഡിലേക്കെത്തിയ മലിനജലത്തിൽ നഗരവാസികൾ ദുരിതത്തിലാണ്. വടക്കേനട ഉഴുവത്തുകടവ് റോഡി​െൻറ സ്ഥിതി വെള്ളക്കെട്ടുകൂടിയായതോടെ പരിതാപകരമായി. കൊടുങ്ങല്ലൂർ ഇൗസ്റ്റ് െറസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളിലേറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് യാത്ര ദുഷ്കരമായിരിക്കുകയാണ്. ദേശീയപാതയിൽനിന്ന് താഴേക്കുള്ളതാണ് ഇൗ റോഡ്. ദേശീയപാതയിൽനിന്നുപോലും ഒഴുകിയെത്തുന്ന വെള്ളം ഇവിടെ കെട്ടിനിൽക്കും. മഴ ഒഴിഞ്ഞുനിന്നാലും ദിവസങ്ങളോളം വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്. വിദ്യാർഥികൾക്കും ഈ വഴി യാത്ര ദുഷ്കരമായി. നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിൽനിന്നുള്ളവർക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ എളുപ്പവഴിയാണിത്. റോഡിലെ വെള്ളക്കെട്ട് ദുരിതമായതോടെ സ്ഥലവാസികൾ പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.