വെഹിക്കിൾ ഇൻസ്​പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാർച്ച്

തൃശൂർ: വനിത ൈഡ്രവിങ് സ്കൂൾ ഉടമയായ യുവതിയെ പീഡിപ്പിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ൈഡ്രവിങ് സ്കൂൾ ഓണേഴ്സ് സമിതി ഇരിങ്ങാലക്കുട സബ്. ആർ.ടി.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു. ൈഡ്രവിങ് സ്കൂൾ ഓണേഴ്സ് സമിതി ജില്ല പ്രസിഡൻറ് പി.ജെ. ആ േൻറാ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ, സംസ്ഥാന സെക്രട്ടറി കെ.എൻ. മോഹനൻ, ജില്ല സെക്രട്ടറി എം.എൻ. പ്രവീൺ, കേരള ബസ് ട്രാൻസ്പോർട്ട് അസോ. സംസ്ഥാന പ്രസിഡൻറ് ജോൺസൺ പടമാടൻ, വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡൻറ് കെ.ആർ. അജിത്ബാബു, ടിപ്പർ എർത്ത് മൂവേഴ്സ് ജില്ല പ്രസിഡൻറ് സന്തോഷ് ജവാൻ, വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സജീവൻ പടിയൂർ, ൈഡ്രവിങ് സ്കൂൾ ഓണേഴ്സ് സമിതി എറണാകുളം ജില്ല പ്രസിഡൻറ് ഹസൻ, സജീവൻ, സുരേഷ്, രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.