തൃശൂർ: പാലിയേക്കരയിലെ സമാന്തര പാത ഭാഗികമായി അടച്ച നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. ടോള്‍പ്ലാസക്ക് സമാന്തരമായ മണലി-- തലോര്‍ പാത ചൊവ്വാഴ്ച പുലർച്ചെ ഭാഗികമായി അടപ്പിച്ച ഹൈകോടതി നടപടിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമസാധ്യതകൾ വിലയിരുത്തുകയാണ് പൊതുമരാമത്ത് വകുപ്പ്. സമാന്തരപാത അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ൈഹകോടതി നിരീക്ഷണം ശരിയല്ലെന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറലിനുള്ളത്. സർക്കാറിെൻറയും ജില്ല അധികൃതരുടെയും വാദം കോടതി കൃത്യമായി കേട്ടില്ലെന്ന് അഭിപ്രായമുണ്ട്. ടോൾ കമ്പനിക്ക് അനുകൂലമായ കോടതി നിലപാടിൽ വ്യാപക പ്രതിഷേധമാണുള്ളത്. റോഡിെൻറ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് തറയില്‍ വലിയ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചാണ് അടച്ചത്. നേരത്തേ മൂന്നു മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് ഇതോടെ ഒന്നര മീറ്ററായി. മണലി പുഴക്ക് സമീപം പുലക്കാട്ടുകര, തലോര്‍, തലവണിക്കര ഭാഗങ്ങളിലുള്ളവര്‍ക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗമായിരുന്നു ഇത്. ഭാഗികമായി അടച്ചതോടെ ഓട്ടോകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മാത്രമേ സമാന്തരപാത ഉപയോഗിക്കാനാകൂ. നേരത്തെ നിര്‍മാണ കമ്പനി അടച്ചുകെട്ടിയ സമാന്തരപാത സെപ്റ്റംബര്‍ രണ്ടിനാണ് കലക്ടറുടെ നേതൃത്വത്തില്‍ തുറന്നത്. ജില്ലയിലെ മൂന്ന് മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചയുടെ തീരുമാനപ്രകാരം ജില്ല ഭരണകൂടം ടോള്‍പ്ലാസ അധികൃതര്‍ക്ക് റോഡ് തുറക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, നിര്‍ദേശത്തിനെതിരെ കമ്പനി ഹൈകോടതിയില്‍ റിട്ട് ഹരജി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.