ഹോട്ടലിൽ കള്ളനോട്ട്​: പ്രതികൾ വലയിലായതായി സൂചന

തൃശൂർ: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനടുത്ത ഹോട്ടലി​െൻറ റിസപ്ഷൻ ബാഗിൽ ഉപേക്ഷിച്ച നിലയിൽ 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പൊലീസി​െൻറ വലയിലായതായി സൂചന. ഇവർ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴിനാണ് കള്ളനോട്ട് അടങ്ങിയ ബാഗ് കണ്ടെത്തിയത്. സി.സി.ടി.വി പരിശോധനയിൽ, രണ്ട് നൈജീരിയക്കാരും ഒരു മലയാളിയുമാണ് ഹോട്ടലിൽ ബാഗ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കു വേണ്ടി പൊലീസ് വ്യാപകമായി വല വിരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.