പൾസർ സുനിക്കെതിരായ വഞ്ചനക്കേസ്​ ഒത്തുതീർന്നു

കുന്നംകുളം: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ പൾസർ സുനിയുടെ പേരിലുണ്ടായിരുന്ന വഞ്ചനക്കേസ് ഒത്തുതീർന്നു. ബൈക്ക് തട്ടിയെടുത്ത് വഞ്ചിച്ച കേസാണ് കുന്നംകുളം കോടതിയിൽ ഒത്തുതീർന്നത്. ചൊവ്വന്നൂർ അടുപ്പൂട്ടി ശങ്കരൻ തടത്തിൽ ചന്ദ്ര​െൻറ മകൻ എബി​െൻറ പരാതിയിലാണ് പൾസർ സുനി പ്രതിയായത്. സഹോദരിയുടെ വിവാഹാവശ്യത്തിനായി എബിനിൽ നിന്ന് സുനി ബൈക്ക് വാങ്ങുകയായിരുന്നു. 2014 മാർച്ചിലായിരുന്നു സംഭവം. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ബൈക്ക് തിരിച്ചുനൽകിയില്ല. ചൂണ്ടലിൽ ടിപ്പർ ലോറി ഡ്രൈവറായിരിക്കുേമ്പാഴാണ് എബിനുമായി സുനി പരിചയപ്പെടുന്നത്. ആ അടുപ്പത്തി​െൻറ പേരിലാണ് ബൈക്ക് ആവശ്യത്തിനായി കൊടുത്തത്. ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സുനി പൊലീസ് പിടിയിലാകുകയായിരുന്നു. ഇതോടെ എബിൻ കുന്നംകുളം പൊലീസിൽ പരാതി നൽകി. പിന്നീട് പൊലീസ് സുനിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മാസത്തിൽ രണ്ടുതവണ വഞ്ചനക്കുറ്റ കേസുമായി ബന്ധപ്പെട്ട് കുന്നംകുളം കോടതിയിൽ കൊണ്ടുവന്നിരുന്നു. ഇൗകേസിൽ ബുധനാഴ്ച കോടതിയിലെത്തിയതോടെയാണ് പരാതിക്കാരൻ ഉൾപ്പെടെ കോടതിയിൽ ഹരജി നൽകിയിരുന്നത്. ആർ.സി ബുക്ക് തിരിച്ചുകൊടുക്കാമെന്ന സുനിയുടെ ഉറപ്പിൽ കോടതി തീർപ്പ് കൽപിക്കുകയായിരുന്നു. ഇൗകേസിൽ സുനിക്ക് വേണ്ടി അഭിഭാഷകർ ആരുമുണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.