കൊടുങ്ങല്ലൂർ: റിട്ട. സഹകരണ രജിസ്ട്രാർ തൃച്ചംബരത്ത് പുതുകുളങ്ങര ബാലകൃഷ്ണെൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂർ പയ്യന്നൂർ ബാറിലെ അഭിഭാഷക കെ.വി. ഷൈലജയെയും ഭർത്താവ് പി. കൃഷ്ണകുമാറിനെയും കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി മജിസ്ട്രേറ്റിെൻറ വസതിയിലാണ് പ്രതികളെ അന്വേഷണ സംഘം ഹാജരാക്കിയത്. കൃഷ്ണകുമാറിനെ ഇരിങ്ങാലക്കുട സബ്ജയിലിലും ഷൈലജയെ വിയ്യൂർ വനിത ജയിലിലേക്കും മാറ്റി. ബുധനാഴ്ച രാവിലെ പയ്യന്നൂർ തായിനേരിയിലെ വീട്ടിൽ നിന്ന് തൃശൂർ ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി കെ.എഫ്. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ബാലകൃഷ്ണെൻറ സ്വത്ത് തട്ടിയെടുത്ത കേസിൽ ദമ്പതികളെയും സഹോദരി ജാനകിയെയും നേരത്തേ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വത്ത് തട്ടാനുളള പ്രവൃത്തികൾക്കിടെ രോഗബാധിതനായ ബാലകൃഷ്ണനെ പ്രതികളായ ദമ്പതികൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്്് ആംബുലൻസിൽ കൊണ്ടുവരവെ കൊടുങ്ങല്ലൂരിൽ വെച്ച് ബാലകൃഷ്ണൻ മരിച്ചു. 2011 സെപ്റ്റംബർ 12ന് രാത്രിയായിരുന്നു മരണം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കളെ പോലും അറിയിക്കാതെ ഷൊർണൂരിൽ കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു. ബന്ധുക്കളാണെന്നാണ് ആംബുലൻസുകാരോട് പറഞ്ഞത്. വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത സംഭവം പുറത്ത് വന്നതോടെ ബാലകൃഷണെൻറ മരണവും പൊലീസ് അന്വേഷിക്കുകയായിരുന്നു. ആദ്യം െകാടുങ്ങല്ലൂർ പൊലീസാണ് അന്വേഷിച്ചത്. പിന്നീട് തൃശൂർ റൂറൽ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.