നിറഞ്ഞ കണ്ണീരോടെ, കൈവീശി സഹപാഠികൾ ജോസിനെ യാത്രയാക്കി

മുളങ്കുന്നത്തുകാവ്: ജോസ് ബിനോയുടെ അപ്രതീക്ഷിത വേർപാടേൽപ്പിച്ച ആഘാതത്തിൽനിന്ന് മോചിതരാകാതെ മെഡിക്കൽ കോളജിലെ സഹപാഠികളും അധ്യാപകരും. കാമ്പസിൽ കലാ-കായിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ജോസ്. ജൂഡോയിൽ സംസ്ഥാന തലത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജോസ് സ്പോർട്സ് കോഒാഡിനേറ്റർ ആയിരുന്നു. ഇൻറർ കോളജ് മീറ്റ്, ജൂഡോയിലും താരമായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു. മൃതദേഹം തിരിച്ച് ആംബുലൻസിൽ കയറ്റിയപ്പോൾ കൈ വീശി കാണിച്ചാണ് അവർ ജോസിനെ യാത്രയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.