പെരുമ്പിലാവ്: ജനവാസ മേഖലയിലൂടെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ ഹൈകോടതി നിയമിച്ച അഭിഭാഷക കമീഷെൻറ റിപ്പോർട്ട് വരുംവരെ നിർമാണം നിർത്തണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ഗ്യാസ് പൈപ്പ് ലൈൻ വിരുദ്ധ ആക്ഷൻ കൗൺസിൽ ഹൈകോടതിയിൽ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കമീഷൻ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വീടുകൾക്ക് സമീപത്തുനിന്ന് 15 മീറ്റർ അകലം പാലിച്ചേ പൈപ്പ് ലൈൻ സ്ഥാപിക്കാവൂ എന്ന നിയമം പെരുമ്പിലാവിലും പരിസരങ്ങളിലും ലംഘിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പെരുമ്പിലാവ് കണക്ക കോളനിയിലും പരിസരത്തും വീടുകളുടെ തറയോട് ചേർന്നാണ് പൈപ്പിന് കുഴിയെടുത്തിട്ടുള്ളത്. സമീപവാസികളും ഇതുസംബന്ധിച്ച് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സമാകുന്ന തരത്തിൽ നടത്തുന്ന ഗ്യാസ് പൈപ്പ് ലൈൻ നിർമാണത്തിൽനിന്ന് പിന്മാറണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ വി.കെ. ഹരിദാസ്, എം.എ. കമറുദ്ദീൻ, സി.എം. ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.