മാളയുടെ വികസനം മുന്നണികൾ പിന്നോട്ട് വലിക്കുന്നെന്ന് ബി.ജെ.പി

മാള: ഇടത്-വലത് മുന്നണികൾ മാള പഞ്ചായത്തി​െൻറ വികസനത്തെ പിന്നോട്ട് വലിക്കുകയാണെന്ന് ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ടി.എന്‍. പ്രതാപന്‍ കൊണ്ടുവന്ന ജലനിധി പദ്ധതി ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. വി.ആര്‍.സുനില്‍കുമാറി​െൻറ നേതൃത്വത്തില്‍ ജലനിധിയുടെ പ്രതിമാസ തുക മിനിമം ചാർജ് 22 രൂപയില്‍ നിന്നും 100 രൂപയാക്കി വർധിപ്പിച്ചു. കോടികളുടെ അഴിമതി ജലനിധി പദ്ധതിയില്‍ നടത്തിയതായും ബി.ജെ.പി ആരോപിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയും ഇന്നസ​െൻറ് എം.പിയും അനധികൃത നിർമാണത്തിന് ഒത്താശ നല്‍കുകയാണ്. യഹൂദ ശ്മശാന വിഷയത്തില്‍ മുന്‍ എം.എല്‍.എയും നിലവിലെ എം.എല്‍.എയും ജനകീയ ചിന്താഗതിയിലൂടെയല്ല മുന്നോട്ട് പോകുന്നത്. മാള കെ.എസ്.ആര്‍.ടി.സിയില്‍ നിന്നുമുള്ള ബസുകള്‍ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാനായിട്ടിെല്ലന്നും ഇവർ പറഞ്ഞു. സി.എം. സദാശിവന്‍, കെ. കെ. അജയകുമാര്‍, എ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.