കൊടുങ്ങല്ലൂർ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ റൂറലിെൻറ നേതൃത്വത്തിൽ 'പൊതുമനസ്സിലെ പൊലീസ്: മിഥ്യകൾ യാഥാർഥ്യങ്ങൾ' എന്ന വിഷയത്തിൽ ഒാപ്പൺ ഫോറം സംഘടിപ്പിക്കുന്നു. പൊലീസിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ പൊതുസമൂഹത്തിന് അവസരം നൽകുന്ന സോഷ്യൽ ഒാഡിറ്റിങ്ങാണ് ഒാപ്പൺ ഫോറത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ജനാഭിപ്രായം പാനൽ വിശകലനം ചെയ്യും. 27ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ഒാപ്പൺഫോറം ഇന്നസെൻറ് എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു മോഡറേറ്ററായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.