തൃപ്രയാർ: ശൗചാലയത്തിൽ രാഷ്്ട്രപിതാവിെൻറ ചിത്രം വെച്ച സി.പി.എം വലപ്പാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് ചെയ്തതെന്ന് ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ. 12-ാം വാർഡിൽ ഐ.എ.വൈ പദ്ധതി പ്രകാരം നിർമിച്ച ശൗചാലയത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പഞ്ചായത്തോഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ അവഹേളിക്കുന്നതിനുള്ള ആർ.എസ്.എസ് അജണ്ടയാണ് ഈ പദ്ധതി പ്രകാരം നിർമിക്കുന്ന ശൗചാലയങ്ങളിൽ ഗാന്ധിജി ചിത്രം വെക്കണമെന്ന കർശന നിർദേശം. പഞ്ചായത്തിെൻറ വിവിധ വാർഡുകളിൽ ശൗചാലയത്തിെൻറ നിർമാണം നടക്കുന്നുണ്ട്. അവിടെയെല്ലാം ഗാന്ധിജിയുടെ ചിത്രം വെക്കാൻ പഞ്ചായത്ത് നിർദേശം നൽകിയിട്ടുമുണ്ട്. ഇതിനെതിരെ ജനകീയ സമരം സംഘടിപ്പിക്കുമെന്നും ശോഭാ സുബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യു.ആർ. രാഗേഷ് അധ്യക്ഷത വഹിച്ചു. ഫിറോസ്, അജ്മൽ ഷെരീഫ്, അഭിനന്ദ്, രെജിൽ, വിജയൻ, സ്വരാഗ്, കിരൺ, നിഷിൽ, രാഹുൽ, സുബീഷ് എന്നിവർ സംസാരിച്ചു. പണംവെച്ച് ശീട്ടുകളിച്ച ഏഴംഗ സംഘം അറസ്റ്റിൽ തൃപ്രയാർ: പണം വെച്ച് ശീട്ടുകളിച്ച ഏഴംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് സ്വദേശികളായ അജയൻ, അഷറഫ്, അരവിന്ദാക്ഷൻ, ഹരിദാസ്, പ്രജീഷ് , ഗിരീഷ്, വേണുഗോപാൽ എന്നിവരെയാണ് വലപ്പാട് ഹൈസ്കൂൾ മൈതാനത്തിെൻറ തെക്കുഭാഗത്തെ ശീട്ടുകളി കേന്ദ്രത്തിൽ നിന്ന് പിടികൂടിയത്. ഇവരിൽനിന്ന് 3400 രൂപയും പിടിച്ചെടുത്തു. എസ്.ഐ ഇ.ആർ. ബൈജു, ജൂനിയർ എസ്.ഐ രതീഷ്, സി.പി.ഒ മാരായ ഷൈൻ, റഷീദ് എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.