കുന്നംകുളം: അർധരാത്രി കടയടച്ച് വീട്ടിൽ പോകുന്നതിനിടെ കുരിശുപള്ളിയിൽ പ്രാർഥിക്കാൻ കയറിയ വ്യാപാരിയെ ആക്രമിച്ച് കാറിൽനിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. കുന്നംകുളം സ്വദേശിയായ യുവാവാണ് പൊലീസിെൻറ പിടിയിലായത്. വ്യാപാരിയുടെ സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരാൾക്കടക്കം കവർച്ചയിൽ പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. വൈശ്ശേരിയിൽ പ്ലാസ്റ്റിക് വ്യാപാര സ്ഥാപനം നടത്തുന്ന കുന്നംകുളം വലിയങ്ങാടി പുലിക്കോട്ടിൽ ഗാരി വർഗീസിനെ ആക്രമിച്ചാണ് പണം തട്ടിയത്. ഇൗമാസം 15നാണ് സംഭവം. കുരിശുപള്ളിയിൽ പ്രാർഥിച്ച് കാറിനടുത്തേക്ക് നീങ്ങുേമ്പാൾ ബൈക്കിൽ വന്നവർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ബൈക്ക് ചെറുവത്താനി ഭാഗത്തേക്ക് ഒാടിച്ചു പോയി. കാറിനുള്ളിൽ പരിശോധിച്ചപ്പോഴാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം വർഗീസ് അറിഞ്ഞത്. വർഗീസിെൻറ പരാതിയെത്തുടർന്ന് കുന്നംകുളം പൊലീസ് നടത്തിയ പരിശോധനയിൽ ൈവശ്ശേരി, വടുതല, പെങ്ങാമുക്ക് എന്നിവിടങ്ങളിലെ സി.സി ടി.വി കാമറകളിൽ ബൈക്കിൽ പോകുന്നവരുടെ ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.