മെഡിക്കൽ കോളജിൽ തുടയെല്ല് മാറ്റിവെക്കൽ വിജയകരമായി നടത്തി

മുളങ്കുന്നത്തുകാവ്: ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടയെല്ല് മാറ്റിയുള്ള അപൂർവ ശസ്തക്രിയ വിജയകരമായി നടത്തി അർബുദ രോഗിയായ 52 കാരിക്ക് പുതുജീവൻ നൽകി. മലപ്പുറം കൊത്തൂർ പിലക്കത്ത് താമിയുടെ ഭാര്യ സുശീലക്കാണ്(52) ശസ്ത്രക്രിയയിലൂടെ അർബുദം നീക്കിയത്. അർബുദം ബാധിച്ച തുടയെല്ല് മുക്കാൽ ഭാഗത്തോളം പുറത്തെടുത്ത് റേഡിയേഷൻ ചികിത്സ നൽകി അർബുദ വിമുക്തമാക്കി വീണ്ടും അതേ സ്ഥാനത്ത് െവച്ചുപിടിപ്പിച്ചു. തുടയെല്ലിൽ വലുപ്പം കൂടുതലുള്ള അർബുദം ബാധിച്ചാൽ ആ ഭാഗം മുറിച്ചു മാറ്റുകയാണ് പതിവ്. ഗവ. മെഡിക്കൽ കോളജിൽ അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് അസ്ഥിരോഗ വിഭാഗത്തിലെ ഡോ. ടോംസ് അനിൽ ജോൺ, ഡോ. വിനീഷ് സേനൻ, ഡോ. ബിബിൻ, ഡോ. ഇർഫാൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിന്ദു എന്നിവർ നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, അർബുദ രോഗം മേധാവി ഡോ. ആർ. മഹാദേവൻ എന്നിവരുടെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. അഞ്ചു ലക്ഷം രൂപ െചലവ് വരുന്ന ശസ്ത്രക്രിയക്ക് മെഡിക്കൽ കോളജിൽ 10,000 രൂപ മാത്രമാണ് ചെലവ് വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.