'വർഗീയവാദികളെ ഒറ്റപ്പെടുത്താൻ മതനിരപേക്ഷ ശക്​തികൾ ​െഎക്യപ്പെടണം'

' കൊടുങ്ങല്ലൂർ: രാജ്യത്തെ സൗഹൃദവും സമാധാനവും തകർത്ത് ജനവിഭാഗങ്ങൾക്കിടയിൽ ഭീതിയും ഭിന്നിപ്പും ഉണ്ടാക്കുന്ന വർഗീയവാദികളെ ഒറ്റപ്പെടുത്താൻ മതനിരപേക്ഷ ശക്തികൾ െഎക്യപ്പെടണമെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ല സെമിനാർ ആവശ്യപ്പെട്ടു. ആത്മീയ കേന്ദ്രങ്ങളുടെയും ആൾ ൈദവങ്ങളുടെയും മറവിൽ രാജ്യത്ത് നടക്കുന്ന ചൂഷണങ്ങളും സാമ്പത്തിക തട്ടിപ്പുകളും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ഭരണകൂടങ്ങൾ നടപടി സ്വീകരിക്കണം. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ആക്രമികൾക്കെതിരെ മതത്തി​െൻറ പേരിൽ പ്രതിക്രിയ നടത്തുന്നവർ മതമൂല്യങ്ങളെ നിരാകരിക്കുന്നവരാണ്. മദ്യ വിപണനം ഉദാരമാക്കാനുള്ള സംസ്ഥാന സർക്കാറി​െൻറ നീക്കം ധാർമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും സെമിനാർ അഭിപ്രായപ്പെട്ടു. മിഷൻ സംസ്ഥാന പ്രവർത്തക സമിതിയംഗം ഷെമീർ മദീനി ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ പി.കെ. അഷറഫ് സുല്ലമി അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, െഎ.യു.എം.എൽ ജില്ല പ്രസിഡൻറ് സി.എച്ച്. റഷീദ്, ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ, എം.ഇ.എസ് ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞിമൊയ്തീൻ, അബ്ദുൽനാസർ പത്തായക്കാട്, വി.എച്ച്. ഹുസൈൻ എന്നിവർ സംസാരിച്ചു. സി.പി. സലീം, ഷാഫി സ്വബാഹി എന്നിവർ ക്ലാസുകൾ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.