വാഹനക്കുരുക്കിലമര്‍ന്ന് പഴയന്നൂര്‍ ടൗണ്‍

പഴയന്നൂര്‍: ഗതാഗത പരിഷ്‌കാരങ്ങൾ കടലാസിൽ. വാഹനക്കുരുക്കിലമര്‍ന്ന് പഴയന്നൂര്‍ ടൗൺ. റോഡിലേക്കിറങ്ങി കെട്ടിടങ്ങൾ നിർമിച്ചതും വീതി കുറഞ്ഞ റോഡിൽ അനധികൃത വാഹന പാർക്കിങ് നടത്തുന്നതുമാണ് ഗതാഗത തടസ്സമുണ്ടാക്കുന്നതിനുള്ള പ്രധാന കാരണം. തിരക്കേറിയ പഴയന്നൂർ--ആലത്തൂര്‍ റോഡ് കവലയില്‍ ബസുകള്‍ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതുമൂലം ഗതാക്കുരുക്ക് പതിവാണ്. തൃശൂരിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള ബസുകളാണ് ടൗണിൽ തോന്നിയ സ്ഥലങ്ങളിൽ നിര്‍ത്തി ആളെ കയറ്റുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്ന ലോറികളും വീതി കുറഞ്ഞ റോഡില്‍ നിര്‍ത്തി ചരക്കിറക്കുന്നത് പതിവാണ്. കവലയില്‍ ഗതാഗത നിയന്ത്രണത്തിന് പൊലീസുണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടലുണ്ടാകുന്നില്ല. അടുത്തിടെ പഞ്ചായത്ത് അധികൃതരും പൊലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും മോട്ടോര്‍ തൊഴിലാളികളുമെല്ലാം ചേര്‍ന്ന് യോഗംചേരുകയും ഗതാഗത പരിഷ്‌കരണത്തിന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, യോഗതീരുമാനങ്ങള്‍ നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.