വനം -പരിസ്ഥിതി സന്ദേശയാത്ര തുടങ്ങി

തൃശൂർ: വനംവകുപ്പ് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷ‍​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന വനം- പരിസ്ഥിതി സന്ദേശയാത്ര 'പാഠം ഒന്ന് കാട്' തുടങ്ങി. വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ ഷാജികുമാര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകൃതിസംരക്ഷണ സന്ദേശം പകരുന്ന വിവിധ പരിപാടികള്‍ അരങ്ങേറി. സജീവ് കുട്ടനെല്ലൂര്‍ പാവമൊഴിയാട്ടവും ഗോപിനാഥ് എഴുപുന്ന പരിസ്ഥിതി മാജിക്‌ഷോയും അവതരിപ്പിച്ചു. സ്‌കൂളിലെ വിദ്യാർഥികള്‍ക്കായി വനം- വന്യജീവി ക്വിസ്, പ്രകൃതി ഫോട്ടോഗ്രഫി, ചിത്രരചന എന്നിവയില്‍ മത്സരങ്ങളും സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത ആറ് സ്‌കൂളുകളിലൂടെയാണ് വനം പരിസ്ഥിതി സന്ദേശയാത്ര സഞ്ചരിച്ചത്. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ സെക്ഷന്‍ ഓഫിസര്‍ സജീവ്കുമാര്‍, എം.ആർ. അഭിലാഷ്, റാഫി കല്ലേറ്റുംകര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.