കാർഷിക സർവകലാശാലക്ക് രാഷ്ട്രീയ നേതാവിെൻറ പേര് നൽകരുത് -എംപ്ലോയീസ് യൂനിയൻ തൃശൂർ: കേരള കാർഷിക സർവകലാശാലക്ക് രാഷ്ട്രീയ നേതാവിെൻറ പേര് നൽകാൻ ഇൗമാസം 16ന് ചേരുന്ന പ്രത്യേക ജനറൽ കൗൺസിൽ യോഗത്തിലേക്ക് ഉൾക്കൊള്ളിച്ച അജണ്ട പിൻവലിക്കണമെന്ന് കെ.എ.യു എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു. കാർഷിക സർവകലാശാലക്ക് സി.പി.െഎ നേതാവും മുഖ്യമന്ത്രിയുമായിരുന്ന സി. അച്യുതമേനോെൻറ പേര് നൽകാൻ നീക്കം നടക്കുന്നത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മുൻ ജനറൽ കൗൺസിൽ മാറ്റിവെച്ചതോ പ്രത്യേകമായി പരിഗണിക്കാൻ ഉദ്ദേശിച്ച് മുൻകൂട്ടി നിശ്ചയിച്ചതോ ആയ വിഷയങ്ങൾ മാത്രമേ പ്രത്യേക ജനറൽ കൗൺസിലിൽ ഉൾപ്പെടുത്താവൂവെന്ന് ചട്ടമുള്ളപ്പോൾ, കൃഷിവകുപ്പ് ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയെ പ്രീണിപ്പിക്കാനാണ് ഇൗ വിഷയം കൊണ്ടുവരുന്നതെന്ന് യൂനിയൻ പ്രസിഡൻറ് എം.വി. പ്രേമരാജനും ജനറൽ സെക്രട്ടറി എസ്. അനിൽ കുമാറും പ്രസ്താവനയിൽ പറഞ്ഞു. സർവകലാശാലയിൽ ഒഴിവുവരുന്ന വൈസ് ചാൻസലർ അടക്കമുള്ള ചില സ്ഥാനങ്ങൾ ലക്ഷ്യംവെച്ച് സ്വാർഥമതികളായ ചിലരാണ് ഇൗ നീക്കത്തിനു പിന്നിൽ. സർവകലാശാലയിലെ പൊതുസമൂഹത്തിെൻറ പോലും പിന്തുണ തേടാതെയാണിത്. കാർഷിക സർവകലാശാലക്ക് ഒരു രാഷ്ട്രീയ നേതാവിെൻറ പേര് നൽകുന്നത് തെറ്റായ കീഴ്വഴക്കത്തിന് വഴിതെളിക്കും. ഇതര സർവകലാശാലകളിൽനിന്നും രാഷ്ട്രീയ പ്രേരിതമായ ആവശ്യമുയരും. ഇതൊരു രാഷ്ട്രീയ തീരുമാനമായി നടപ്പാക്കപ്പെട്ടാൽ മാറി വരുന്ന സർക്കാറുകൾ അവരുടെ ഇംഗിതത്തിനൊത്ത് പേര് മാറ്റുകയും ചെയ്യും. ഇതിനുമുമ്പ് കാലിക്കറ്റ് സർവകലാശാലക്ക് സി.എച്ച്. മുഹമ്മദ് കോയയുടെ പേര് നൽകാൻ ആലോചിച്ചപ്പോൾ നഖശിഖാന്തം എതിർത്തവരാണ് ഇടതുപക്ഷക്കാർ. പുതിയ സാഹചര്യത്തിൽ അവർ നിലപാട് വ്യക്തമാക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.