തൃശൂർ: ഭ്രാന്തെൻറ മകനെന്ന് വിളിച്ച് ആക്ഷേപിച്ചതിന് അയൽവാസിയായ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി വെങ്കിടങ്ങ് സ്വദേശി അപ്പനാത്ത് വീട്ടില്‍ കണ്ണൻ എന്ന ഷനില്‍കുമാറിനെ (33) ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി തടവനുഭവിക്കണം. പിഴസംഖ്യ അടച്ചാല്‍ തുക മരിച്ച കൃഷ്ണെൻറ ഭാര്യക്കും മക്കള്‍ക്കും നല്‍കണമെന്നും വിധിയില്‍ നിർദേശിച്ചിട്ടുണ്ട്. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ആനി ജോൺ ആണ് ശിക്ഷ വിധിച്ചത്. ഷനിലിെൻറ ബന്ധു അപ്പനാത്ത് വീട്ടില്‍ കൃഷ്ണനെയാണ് കൊലപ്പെടുത്തിയത്. 2009 ഫെബ്രുവരി അഞ്ചിന് വെങ്കിടങ്ങ് കരുവന്തല ഭഗവതി ക്ഷേത്രത്തിനടുത്താണ് സംഭവം. പിതാവ് മരിച്ച ശേഷം ഷനില്‍കുമാറിനെ കൃഷ്ണന്‍ പലപ്പോഴും 'നീ ഭ്രാന്തെൻറ മകന്‍ അല്ലേടാ' എന്ന് വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അതിെൻറ വിരോധംമൂലം മുന്‍കൂട്ടി ആസൂത്രണം നടത്തി കൊലപ്പെടുത്തിയെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.