കലോത്സവ കാഴ്ചകൾ

കാത്തിരിപ്പ്...ഒരിടത്ത് വിധികർത്താക്കളെയാണെങ്കിൽ മറ്റൊരിടത്ത് മത്സരാർഥികളെ... കലോത്സവത്തി​െൻറ മൂന്നാം ദിനത്തിലാണ് സഹനത്തി​െൻറ കാത്തിരിപ്പും ഇനമായത്. മാപ്പിളപ്പാട്ട് തുടങ്ങേണ്ട വ്യാപാരഭവൻ ജൂബിലി ഹാളിലെത്തിയപ്പോഴാണ് വിധികർത്താക്കളെ കാത്തിരിക്കുന്ന മത്സരാർഥികളെ കണ്ടെത്. മുഷിപ്പി​െൻറ നെല്ലിപ്പലക കണ്ടതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായെത്തി. ഇപ്പം ശരിയാക്കാമെന്ന പതിവുപല്ലവി പ്രയോഗത്തിലാണ് അൽപം ശമനമുണ്ടായത്.... നമ്മടെ മന്ത്രി പറഞ്ഞതൊന്നും പാലിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഇത് കണ്ടപ്പോൾ തോന്നിയത്. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം എന്നു പറയുന്നതു പോലെ ആയി ഇതൊക്കെ... ഏത്. ഇനി കാർമൽ എച്ച്.എസ്.എസിലെ സംഘനൃത്ത വേദിയിലെന്താ നടന്നതെന്നു നോക്കാം.... ഇവിടെ കൃത്യസമയത്ത് തന്നെ വിധികർത്താക്കൾ എത്തി. മത്സരം തുടങ്ങാനായി ഓരോ ടീമിനെയും പലവട്ടം വിളിച്ചു. ആരോരുമില്ലാതെ മൂകമായ വേദിയെ നോക്കി വിധികർത്താക്കളും സങ്കടപ്പെട്ടു. ഒരേ സമയം വിവിധ നൃത്തയിനങ്ങളിൽ മത്സരിക്കുന്നവരുള്ളതു കൊണ്ടാണ് സംഘനൃത്ത സംഘം തയാറാകാഞ്ഞതെന്ന് കണ്ടെത്തി. അവസരം നിഷേധിക്കാൻ പാടില്ലാത്തതിനാൽ അയോഗ്യത എന്ന വാക്കിനും വേദിയിൽ പ്രസക്തി ഇല്ലാതായി... ഗ്രീൻ പ്രോട്ടോക്കോളൊന്നും പാലിക്കാൻ പറ്റില്ല സാറേ... നമ്മൾ നമ്മളല്ലേ...മാറ്റം ഇഷ്ടമല്ലല്ലോ... നിർദോഷിയുടെ പ്രോട്ടോക്കോളിലും ഗ്രീൻ ഒന്നും കാണാനില്ലല്ലോ.... ഇതിനിടെയാണ് ഒരു പടത്തെ ചൊല്ലി ഒന്നുമറിയാത്ത ഒരു തർക്കം പ്രധാനവേദിക്ക് മുന്നിൽ ഉയർന്നത്. എന്താണോ ഏതാണോ എന്നറിയാത്തൊരു സമയംകൊല്ലിയായി അത് അവസാനിച്ചു. ആദ്യ ദിനം മുതൽ ഒരു കാര്യം പറയാൻ വിട്ടുപോയി... പ്രിയപ്പെട്ട നിയമപാലകരെയും അഗ്നിശമന സേനയെയും കുറിച്ചാ.. കലോത്സവം സമാധാനപരമായും ഭംഗിയായും നടത്തുന്നതിൽ ഇവരുെട സേവനും വിസ്മരിക്കരുതേ... എല്ലാത്തിനും ഏതിനും മേൽനോട്ടവുമായി എപ്പോൾ വിളിച്ചാലും എത്താൻ ആളുണ്ട് കേട്ടോ... കലോത്സവം ഇന്ന് സമാപിക്കുമല്ലോ... കുട്ടിപ്പൊലീസിനും എൻ.എസ്.എസ്, എൻ.സി.സി ഉൾെപ്പടെ കുട്ടികളുടെ വളൻറിയർമാർക്കും കൊടുക്കാം നിറഞ്ഞൊരു കൈയടി. ഒപ്പം നമ്മടെ വിവിധ കമ്മിറ്റിയിലെ അധ്യാപകരെയും.... കുറ്റവും കുറവുമൊക്കെ ഒരു വലിയ പരിപാടിയുടെ ഭാഗമായി വരുമെന്നറിയാല്ലോ.... എല്ലാം നല്ലതാവട്ടേന്നും വെച്ചാ നിർദോഷി വേദികളിലൂടെക്കെയൊന്ന് പോയത്.... ഒന്നു പൊളിച്ചട്ക്കിക്കോ....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.