ഇരിങ്ങാലക്കുട മുന്നേറ്റം തുടരുന്നു

ജില്ല സ്കൂൾ കലോത്സവത്തി​െൻറ രണ്ടാം ദിനത്തിലും ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടരുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇരിങ്ങാലക്കുടയും യു.പിയിൽ കുന്നംകുളവുമാണ് മുന്നിൽ. യു.പി വിഭാഗത്തിൽ 98 പോയൻറാണ് കുന്നംകുളത്തിന്. 93 പോയേൻറാടെ ചാലക്കുടി രണ്ടാമതുണ്ട്. തൃശൂർ ഇൗസ്റ്റും ഇരിങ്ങാലക്കുടയും 90 പോയൻറ് വീതം നേടി മൂന്നാം സ്ഥാനത്താണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 46 ഇനങ്ങളുടെ ഫലം വന്നപ്പോൾ 177 പോയൻറാണ് ഇരിങ്ങാലക്കുടക്ക്. ഒരു പോയൻറ് വ്യത്യാസത്തിൽ മാള തൊട്ടുപിന്നിൽ. 169 പോയൻറ് നേടി തൃശൂർ ഇൗസ്റ്റാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുടക്ക് 155 പോയൻറാണ്. കുന്നംകുളം(140), ചാലക്കുടി (139) ഉപജില്ലകളാണ് പിന്നിലുള്ളത്. സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ 59 പോയൻറുമായി കുന്നംകുളവും തൃശൂർ ഇൗസ്റ്റും ഒന്നാമതുണ്ട്. 57 പോയൻറുമായി ചേർപ്പും ചാലക്കുടിയുമാണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗത്തിൽ 63 പോയേൻറാടെ ചേർപ്പ് മുന്നിലാണ്. കൊടുങ്ങല്ലൂർ, ചാവക്കാട് ഉപജില്ലകൾ രണ്ടാമതാണ്. അറബിക് കലോത്സവം യു.പി വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല 56 പോയേൻറാടെ മുന്നിലാണ്. കുന്നംകുളമാണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗത്തിൽ വലപ്പാട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി ഉപജില്ലകൾ 73 പോയൻറ് വീതം നേടി മുന്നിലാണ്. 67 പോയൻറുള്ള ചാവക്കാടാണ് രണ്ടാമത്. സ്കൂളുകളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ പാവറട്ടി സ​െൻറ് ജോസഫ്സ്, എച്ച്.എസ് വിഭാഗത്തിൽ പാവറട്ടി സി.കെ.സി ഗേൾസ്, യു.പി വിഭാഗത്തിൽ കാർമൽ എച്ച്.എസ്.എസുമാണ് മുന്നിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.