ഓയിസ്ക പരിസ്ഥിതി അവാർഡ്​ വിതരണം

തൃശൂർ: പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻറർനാഷനൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തി‍യ പരിസ്ഥിതി പരിപോഷണ അവാർഡുകൾ വിതരണം ചെയ്തു. നടൻ ജയരാജ് വാര്യർ പുരസ്കാര വിതരണം നിർവഹിച്ചു. തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, എച്ചിപ്പാറ ഗവ. ട്രൈബൽ സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ, തൃത്തല്ലൂർ ടി.യു.പി സ്കൂൾ, മണ്ണുത്തി കൈലാസനാഥ, ചിറ്റാട്ടുകര വിദ്യാവിഹാർ സെൻട്രൽ സ്കൂൾ, നടവരമ്പ് സോപാനം ആയൂർവേദ പാരാമെഡിക്കൽ കോളജ് എന്നിവക്കാണ് പുരസ്കാരം ലഭിച്ചത്. 10,001 രൂപയാണ് പുരസ്കാര തുക. ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. ഓയിസ്ക ഇൻറർനാഷനൽ സൗത്ത് ഇന്ത്യ പരിസ്ഥിതി വിഭാഗം കോഒാഡിനേറ്റർ പി.കെ. നളിൻ മുഖ്യാതിഥിയായി. ടോപ് ടീൻ പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ അജുൽ ആർ. കൃഷ്ണൻ, അനേക അഫ്സൽ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചിന്മയ ഡയറക്ടർ ഓഫ് എജുക്കേഷൻ ഡോ. ജി. മുകുന്ദൻ, ചിന്മയ പ്രിൻസിപ്പൽ ശോഭന ദേവദാസ്, ഓയിസ്ക ഇൻറർനാഷനൽ വിദ്യാഭ്യാസ വിഭാഗം കൺവീനർ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.