തിരുനാള്‍ ആഘോഷിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രൂപം എഴുന്നള്ളിച്ചുെവച്ചുള്ള തിരുകർമങ്ങള്‍ക്ക് ഫാ. അരുണ്‍ കരപറമ്പില്‍ മുഖ്യകാർമികത്വം വഹിച്ചു. ഭക്തസംഘടനകളുടെ വാര്‍ഷികവും ബൈബിള്‍ കലോത്സവവും നടന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. ആൻറു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി അധ്യക്ഷത വഹിച്ചു. തിരുനാള്‍ പാട്ടുകുർബാനക്ക് ഫാ. ഷാജു എടമന മുഖ്യകാർമികത്വം വഹിച്ചു. ഫാ. ടോം മാളിയേക്കല്‍ വചന സന്ദേശം നല്‍കി. ദിവ്യബലിയും പ്രദക്ഷിണവും ബാൻറ് വാദ്യ മത്സരവും നടന്നു. ഊരകം പള്ളിയിൽ രക്തദാന യജ്ഞം ഇരിങ്ങാലക്കുട: ഇടവകയിലെ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി യുവജനങ്ങളുടെ രക്തദാന യജ്ഞം. ശതോത്തര സുവർണ ജൂബിലി ആഘോഷിക്കുന്ന ഊരകം സ​െൻറ് ജോസഫ്സ് പള്ളിയിലാണ് 'രക്തദാനം, ജീവദാനം' എന്ന സന്ദേശമുയർത്തി സി.എൽ.സിയുടെ നേതൃത്വത്തിൽ മെഗാ രക്തദാനം സംഘടിപ്പിച്ചത്. ജില്ല ജനറൽ ആശുപത്രിയുടെയും ഊരകം ആരോഗ്യ കേന്ദ്രത്തി​െൻറയും സഹകരണത്തോടെയായിരുന്നു പരിപാടി. സി.എൽ.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷോബി കെ. പോൾ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, ഡി.ഡി.പി കോൺവ​െൻറ് സുപ്പീരിയർ മദർ വിമൽ മരിയ, ആനിമേറ്റർമാരായ സി. സ്റ്റെഫി, സി. ഐറിൻ മരിയ, ഭാരവാഹികളായ ക്രിസ്റ്റീൻ സ്റ്റീഫൻ, അലക്സ് ജോസ്, സോന ജോയ്, റോസ്ന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. വി.ജെ. ശ്രീദേവി നായർ, ബ്ലോക്ക് പി.ആർ.ഒ സോണിയ ലിജോ, ഉദ്യോഗസ്ഥരായ എം.സി. പ്രേമലത, എം.കെ. മിനി, എ.സി. സജിത, എ.ജി. കൃഷ്ണകുമാർ, എ.എസ്. വത്സ, വി. രാഗി, സുവി രാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.