സംസ്ഥാന സ്​കൂൾ കലോത്സവത്തിന് ചിത്രം തെളിഞ്ഞു

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തെ ഉത്സവച്ഛായയിൽ സ്വീകരിക്കാൻ സാംസ്കാരിക നഗരി ഒരുങ്ങുന്നു. ആറുവർഷത്തിനിപ്പുറം ജില്ലയിൽ വിരുന്നെത്തുന്ന കലോത്സവത്തിന് തേക്കൻകാട് മൈതാനിയിൽ പ്രധാനവേദിയൊരുക്കി 'തൃശൂർ പൂര'മാക്കാനുള്ള ഒരുക്കമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ജനുവരി ആറുമുതൽ 10വരെ തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള സ്കൂളുകളിലും സാംസ്കാരിക സ്ഥാപനങ്ങളിലുമായാണ് കലോത്സവം അരങ്ങേറുക. ഇത്തവണ ഏഴിൽനിന്ന് അഞ്ച് ദിവസമാക്കി കുറച്ച കലോത്സവത്തിന് 25 വേദികളാ‍യിരിക്കുമെന്ന് സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. രാജന്‍ എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്തംഗം ഷീല വിജയകുമാര്‍, ടി.വി. ചന്ദ്രമോഹന്‍, കലക്ടര്‍ ഡോ. എ. കൗശിഗന്‍, ഡെപ്യൂട്ടി മേയര്‍ വർഗീസ് കണ്ടംകുളത്തി, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മഞ്ജുള അരുണന്‍, എ.ഡി.എം സി.വി. സജന്‍, സബ് കലക്ടര്‍ ഡോ. രേണു രാജ്, ഡോ. പി.വി. കൃഷ്ണന്‍, സി. രാവുണ്ണി, ബാലചന്ദ്രന്‍ വടക്കേടത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, സാംസ്‌കാരിക പ്രവർത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. അഡീഷനല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ജനറല്‍) ജെസി ജോസഫ് സ്വാഗതവും ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ ഇന്‍-ചാർജ് ഡോ. പി.പി. പ്രകാശന്‍ നന്ദിയും പറഞ്ഞു. 25 വേദികൾ; തേക്കിൻകാട് പ്രധാനവേദി തൃശൂർ: അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് 25 വേദികളാണ് ഒരുക്കുന്നത്. തേക്കിൻകാട് മൈതാനിയാണ് പ്രധാനവേദി. ഇവിടെ മൂന്ന് വേദികളൊരുക്കും. സാഹിത്യ അക്കാദമി ഹാളിലും സ​െൻറ് ജോസഫ്സ് ഹൈസ്കൂളിലും മൂന്ന് വേദികളുണ്ടാവും. ടൗൺഹാൾ, സംഗീത നാടക അക്കാദമി തിയറ്റർ, മുണ്ടശ്ശേരി ഹാൾ, ജവഹർ ബാലഭവൻ, സി.എം.എസ് സ്കൂൾ, വിവേകോദയം, ഹോളിഫാമിലി എച്ച്.എസ്.എസ്, ഹോളിഫാമിലി എച്ച്.എസ്, സ​െൻറ് ക്ലയേഴ്സ്, മോഡൽ ബോയ്സ് ഹാൾ, ബി.എഡ് കോളജ് ഹാൾ, ഫൈൻ ആർട്സ് കോളജ്, സേക്രഡ് ഹാർട്ട് എച്ച്.എസ്, സ​െൻറ് തോമസ് എച്ച്.എസ്, മാർത്തോമ എച്ച്.എസ്, കാൽഡിയൻ എച്ച്.എസ്, പൊലീസ് അക്കാദമി എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.