നെഹ്​റു വർഗീയതയെ നേരിട്ടത് ആശയ സമരത്തിലൂടെ ^വടക്കേടത്ത്

നെഹ്റു വർഗീയതയെ നേരിട്ടത് ആശയ സമരത്തിലൂടെ -വടക്കേടത്ത് തൃശൂർ‍: വർഗീയതക്കെതിരായ പ്രതിരോധത്തിന് നെഹ്റുവി​െൻറ ആശയസമരം തിരിച്ചുപിടിക്കണമെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത്. നെഹ്റുവി​െൻറ 129-ാം ജന്മദിനത്തില്‍ ഡി.സി.സിയിസില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1952ല്‍ തെരഞ്ഞെടുപ്പില്‍ നെഹ്റു മുന്നോട്ടുവെച്ചത് വര്‍ഗീയതക്കെതിരായ സന്നദ്ധസമരം എന്ന ആശയമായിരുന്നു. ഇന്ത്യന്‍ ജനതക്ക് അത് മറക്കാനാവില്ല. വര്‍ത്തമാനകാല ഭാരതം നേരിടുന്ന സാഹചര്യം സമാനമാണെന്നും വടക്കേടത്ത് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍.പ്രതാപന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തേറമ്പില്‍ രാമകൃഷ്ണന്‍, പത്മജ വേണുഗോപാല്‍, എം.പി. ഭാസ്കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, ടി.വി. ചന്ദ്രമോഹന്‍, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജോസ് കാട്ടൂക്കാരന്‍, സി.എന്‍. ഗോവിന്ദന്‍കുട്ടി, സുനില്‍ അന്തിക്കാട്, സി.ഐ. സെബാസ്റ്റ്യന്‍, കെ.ബി. ജയറാം, ജെയിംസ് പോള്‍, വിജയ് ഹരി, കെ.വി. ദാസന്‍. സി.സി. ശ്രീകുമാര്‍, എം.എസ്. ശിവരാമകൃഷ്ണന്‍, ഡോ.പ്രഫ. മേരിക്കുഞ്ഞ്, പി.കെ. രാജന്‍, അഡ്വ. സുബി ബാബു, ലീലാമ്മ തോമസ്, സെബി കൊടിയന്‍, പി. ശിവശങ്കരന്‍, പി.എ. ശേഖരൻ പങ്കെടുത്തു. 'ഇന്ത്യന്‍ മേതതരത്വവും ജനാധിപത്യവും ഇന്ന് നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തിൽ ജവഹര്‍ ദര്‍ശന വേദി സംഘടിപ്പിച്ച സെമിനാര്‍ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, ഒ.അബ്ദുറഹ്മാന്‍ കുട്ടി, കെ.എം. ബാബുരാജ്, എന്‍.എസ്. വിജയ് ഹരി , അയ്യൂബ്, ഡേവിസ് അക്കര, എം.ജി. കുമാര്‍, ജയപ്രകാശ് പൂവത്തിങ്കല്‍, രവി ചിറ്റലപ്പിള്ളി, പി.വി. വേണു, സി.ബി. രാജീവ്, പി. ദിലീപ്, കെ.എന്‍. വേണുഗോപാല്‍, ഇ.എ. ഓമന, ബൈജു കൈപ്പുള്ളി, ശകുന്തള ഉണ്ണികൃഷ്ണന്‍, സ്മിനി ഷിജോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.