കൊടുങ്ങല്ലൂര്‍: കായല്‍ ശുചീകരണത്തില്‍ സമൂഹത്തിന്‍െറ പങ്ക് വിളിച്ചോതി കനോലി കനാലിലെ ഉഴുവത്ത് കടവ് മുതല്‍ ആനാപ്പുഴ വരെയുള്ള പ്ളാസ്റ്റിക് മാലിന്യം നീക്കി. മാര്‍ച്ച് 11, 12 തീയതികളില്‍ നടത്തുന്ന സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായാണ് മാലിന്യ നിര്‍മാര്‍ജന യത്നം സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പരിപാടിയില്‍ നിരവധി വഞ്ചികളിലായി നൂറുകണക്കിന് പേര്‍ പങ്കാളികളായി. ഉഴുവത്ത്കടവില്‍ നടന്ന പ്രകൃതി സൗഹൃദ സമ്മേളനം സി.എന്‍.ജയദേവന്‍ എം. പി ഉദ്ഘാടനം ചെയ്തു. ഗംഗാനദി ശുചീകരണത്തിന് മാത്രമായി കേന്ദ്ര മന്ത്രിയുള്ള രാജ്യമാണ് ഇന്ത്യ. എന്നിട്ടും ലക്ഷ്യപ്രാപ്തിയിലത്തെിയിട്ടില്ല. മത്സ്യതൊഴിലാളി ഫെഡറേഷന്‍െറ സന്നദ്ധ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് എം.പി പറഞ്ഞു. അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ വിനയന്‍ മുഖ്യാതിഥിയായി. എ.ഐ.ടി.യുസി. ജില്ല സെക്രട്ടറി കെ.ജി.ശിവാനന്ദന്‍, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി. വസന്തകുമാര്‍, നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍, ഇ.ടി.ടൈസന്‍ എം.എല്‍.എ, ഉമേഷ് ചള്ളിയില്‍, യു.എസ്. ശശി, ടി.കെ.ഗംഗാധരന്‍, കെ.എം.ബേബി, ടി.പി. പ്രഭേഷ്, കെ.എസ്.ജയ, ജി.എസ്. സുരേഷ്, പി.ബി.ഖയസ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് സമ്മാനം നല്‍കി. എം.എന്‍. രാമകൃഷ്ണന്‍, സുനന്ദ രാജന്‍, കെ.സി. സതീശന്‍, കെ.കെ. സുധീഷ്, ബി.എ. ഗോപി,ഒ.സി. ജോസഫ്, കെ.കെ. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.