ഒരാഴ്ചക്കുള്ളിൽ റോഡുകളിലെ ഓട്ടയടക്കും ^മേയർ

ഒരാഴ്ചക്കുള്ളിൽ റോഡുകളിലെ ഓട്ടയടക്കും -മേയർ തൃശൂർ: നഗര റോഡുകളിലെ കുഴികൾ ഒരാഴ്ചക്കുള്ളിൽ അടക്കും. ഇതിനായി പൊതുമരാമത്ത്, എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകിയതായും മഴക്കാലത്തും ഉപയോഗിക്കാവുന്ന വില കൂടിയ ആധുനിക ടാറുപയോഗിച്ചാണ് നവീകരണമെന്നും മേയർ അജിത ജയരാജനും, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും അറിയിച്ചു. 50 ലക്ഷമാണ് ടാർ വാങ്ങുന്നതിന് മാത്രം െചലവിടുക. റോഡുകളുടെ കരാർ കാലാവധി പൂർത്തിയായിട്ട് നാളേറെയായി. കെ.എസ്.യു.ഡി.പി പദ്ധതിയിലുൾപ്പെടുത്തി ടാർ ചെയ്ത ഒമ്പത് റോഡുകളുടെയും, ഒരു വർഷ കാലാവധിയിൽ നിർമിച്ച മറ്റു റോഡുകളും കരാർ പൂർത്തിയായതോടെ തകർന്നു. അസി.എൻജിനീയറിങ് വിഭാഗങ്ങൾ വിവിധ വകുപ്പുകളായാണ് ടാറിങ് പ്രവൃത്തികൾ നടത്തുകയെന്നും ഇരുവരും പറഞ്ഞു. കോട്ടപ്പുറം മേൽപാലം വീതി കൂട്ടൽ പ്രാഥമികമായി പ്രവൃത്തികൾ പൂർത്തിയാക്കി എൻജിനീയറിങ് വിഭാഗത്തിന് എസ്റ്റിമേറ്റ് തയാറാക്കാൻ കൈമാറി. ദിവാൻജിമൂല മേൽപാലം പാലത്തി​െൻറ ഗർഡറുകൾ വെക്കുന്നതിന് റെയിൽവേ സമയം അനുവദിക്കേണ്ടതുണ്ട്. ഇത് കാത്തിരിക്കുകയാണ് കരാറുകാരൻ. റെയിൽവേയെ ഇക്കാര്യവുമായി വീണ്ടും സമീപിെച്ചന്നും ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും െഡപ്യൂട്ടി മേയർ പറഞ്ഞു. 'പൊലീസിന് അഭിനന്ദനം' തൃശൂർ: ശക്തൻ നഗറിലെ കുഴികളിൽ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച പൊലീസിന് അഭിനന്ദനവുമായി മേയറും ഡെപ്യൂട്ടി മേയറും. റോഡ് നവീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി അറ്റകുറ്റപ്പണികൾക്ക് കോർപറേഷൻ തയാറെടുക്കുകയാണ്. ടാറിങ് നടത്തേണ്ടതിന് പകരം കോൺക്രീറ്റിങ് നടത്തിയത് വീണ്ടും തകരാനിടയാക്കും. എങ്കിലും ഇത്തരം പ്രവൃത്തികൾ ചെയ്തത് പ്രധാനപ്പെട്ടതാണ്. അതിന് നേതൃത്വം കൊടുത്ത അസി. കമീഷണർ പി. വാഹിദിനും സേനക്കും പ്രത്യേക അഭിനന്ദനമെന്നും മേയറും ഡെപ്യൂട്ടി മേയറും പറഞ്ഞു. പൊലീസുമായി കോർപറേഷൻ നല്ല സൗഹൃദത്തിൽ തന്നെയാണെന്നും, സേവനം സേനയുടെ ഭാഗമാണെന്നത് കൂടി കണക്കിലെടുത്താവാം റോഡിെല കുഴിയടക്കൽ നടത്തിയതെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു. റോഡി​െൻറ അപകടാവസ്ഥയും അറ്റക്കുറ്റപ്പണികളും നിർദേശിച്ച് പൊലീസ് നിരവധി തവണ കത്ത് നൽകിയിരുന്നുവെങ്കിലും കോർപറേഷൻ അവഗണിച്ചിരുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് ശക്തൻ നഗറിലെ അപകടക്കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നത്. നേരത്തെ നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ നിറയുന്നത് അപകടമുണ്ടാക്കുന്നുവെന്ന പരാതികളുയർന്നപ്പോഴും പൊലീസ് കോർപറേഷന് കത്ത് നൽകിയിരുന്നുെവങ്കിലും നടപടിയുണ്ടാവാതിരുന്നതോടെ പൊലീസ് തന്നെ ഫ്ലക്സ് ബോർഡുകൾ അഴിച്ചു മാറ്റിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.