പാഠപുസ്​തക വിതരണം പാളി; ജില്ലയിൽ 7000 പുസ്​തകം കുറവ്​

തൃശൂർ: പാഠപുസ്തക വിതരണം സംസ്ഥാനത്ത് പൂർണമായെന്ന് സർക്കാർ അവകാശവാദം ഉന്നയിക്കുമ്പോൾ സത്യം അതല്ല. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലെ സ്കൂളിൽ അടക്കം പാഠപുസ്തകം എത്തിയിട്ടില്ല. ജില്ലയിൽ 7000ത്തിലധികം വിദ്യാർഥികൾക്ക് ഇനിയും പാഠപുസ്തകം വിതരണം ചെയ്യാനുണ്ട്. പുസ്തക വിതരണം പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചതോടെ അധികൃതർ നെേട്ടാട്ടം തുടങ്ങി. വേനലവധി കഴിഞ്ഞെത്തുന്ന വിദ്യാർഥികൾക്ക് ഉടൻ പുസ്തകം വിതരണം ചെയ്യുമെന്നും മുൻസർക്കാറിനെപ്പോലെ അല്ല ഇടത് സർക്കാറെന്നുമുള്ള അവകാശവാദമാണ് ഇതോടെ പൊളിയുന്നത്. ഒന്നാംപാദ പരീക്ഷ പടിവാതിലിൽ എത്തിനിൽക്കെയാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥി​െൻറ മണ്ഡലത്തിലെ സ്കൂളുകളിൽ അടക്കം വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭിക്കാത്ത സാഹചര്യമുള്ളത്. നഗരത്തിലെ പ്രമുഖ സ്കൂളുകളിൽ അടക്കം പുസ്തകം കിട്ടാനില്ല. ഏഴ്, എട്ട് ക്ലാസുകളിലെ പുസ്തകങ്ങളാണ് പ്രധാനമായും കിട്ടാനില്ലാത്തത്. പുസ്തകം എത്തിയില്ലെന്ന് സ്കൂൾ അധികൃതർ പറയുമ്പോൾ ഇക്കാര്യം അറിയിച്ചില്ലെന്നാണ് ജില്ല അധികൃതരുടെ വിശദീകരണം. എന്നാൽ വിവരം മന്ത്രിയുടെ ചെവിയിൽ എത്തിയതോടെ കാര്യങ്ങളാകെ കലങ്ങിമറിഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി നേരിട്ട് ജില്ല വിദ്യാഭ്യാസ അധികൃതരോട് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഉടൻ പുസ്തകം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. ആദ്യം മന്ത്രി മണ്ഡലത്തിൽ വിതരണം നടത്തി മുഖം രക്ഷിക്കാനാണ് അധികൃതരുടെ ശ്രമം. വിദ്യാഭ്യാസ വകുപ്പ് നൽകിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് പുസ്തകം ലഭിക്കാത്ത സ്കൂളുകളുടെ വിവരങ്ങൾ നൽകണമെന്നാണ് നിയമം. ഇക്കാര്യം സ്കൂളുകൾ കൃത്യമായി ചെയ്യാത്തതാണ് പ്രശ്നമെന്ന് ജില്ല വിദ്യാഭ്യാസ അധികൃതരുടെ വാദം. സോഫ്റ്റ്വെയറിൽ കാര്യങ്ങൾ പരിശോധിച്ച് ടെസ്റ്റ്ബുക്ക് ഒാഫിസർക്ക് ജില്ല അധികൃതരാണ് കൈമാേറണ്ടത്. എന്നാൽ ഇക്കാര്യം നടക്കുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ മറുവാദം. ഇരുവിഭാഗവും തമ്മിൽ പഴിചാരുമ്പോൾ വലയുന്നത് വിദ്യാർഥികളാണ്. അധികവും ലഭിക്കാത്തത് എയ്ഡഡ് സ്കൂളുകൾക്ക് തൃശൂർ: എയ്ഡഡ് സ്കൂളുകളിലാണ് കൂടുതലായും പാഠപുസ്തകം ലഭിക്കാത്തത്. ഉയർന്ന വിജയശതമാനം കാത്തുസൂക്ഷിക്കുന്ന പ്രമുഖ സ്കൂളുകളിലെ കുട്ടികൾക്കാണ് പുസ്തകം അധികവും ലഭിക്കാതെ വന്നത്. പൊതുവിദ്യാലയ സംരക്ഷണത്തി​െൻറ ഭാഗമായി സർക്കാർ സ്കൂളുകളെ കാര്യമായി പരിഗണിക്കുന്നതാണ് എയ്ഡഡ് സ്കൂളുകൾ അവഗണിക്കപ്പെടാൻ കാരണമെന്ന ആക്ഷേപം വ്യാപകമാണ്. എയ്ഡഡ് സ്കൂളുകളും പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെടുമെന്ന എതിർവാദം ഉയർത്തിയാണ് ഇൗ ആക്ഷേപം ജില്ല അധികൃതർ വിമർശനത്തെ പ്രതിരോധിക്കുന്നത്. എന്നാൽ വേണ്ട പുസ്തകങ്ങളുടെ കൃത്യമായ കണക്ക് തരുന്നതിൽ വരുന്ന വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ വാദം. നേരത്തെ തരുന്ന ഏകദേശ കണക്കിനപ്പുറം കുട്ടികൾ കൂടുന്നതിന് അനുസരിച്ച് കൃത്യത വരുത്താത്തതാണ് പ്രശ്നം രൂക്ഷമാവാൻ കാരണം. ഇങ്ങനെ കുട്ടികൾ കൂടിയ കാര്യം നേരിട്ട് അറിയിക്കാതെ മന്ത്രിതലത്തിൽ പരാതി നൽകുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.