ദിവസക്കൂലിക്കാരെ കുത്തിനിറച്ച് കോർപറേഷൻ

തൃശൂർ: തൃശൂർ കോർപറേഷനിൽ ദിവസക്കൂലിക്കാർ 405 പേർ. കോർപറേഷ​െൻറ ശുചീകരണ തൊഴിലാളികളായ 390 പേർക്ക് പുറമെ ഒരു വെറ്ററിനറി സർജൻ, മൂന്ന് ക്ലീനർ, മൂന്ന് ഡ്രൈവർ, കൗൺസിൽ വാങ്ങുന്ന മറ്റ് വാഹനങ്ങൾക്കുള്ള ആറ് ൈഡ്രവർമാർ, രണ്ട് ഓഫിസ് അറ്റൻഡർമാർ എന്നിങ്ങനെയാണ് ദിവസവേതനക്കരുടെ കണക്ക്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഇത്രയധികം താൽക്കാലികക്കാരെ നിയമിച്ച മറ്റ് തദ്ദേശസ്ഥാപനങ്ങളില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച സർക്കാറി​െൻറ പരിശോധനയിലാണ് ഈ കണ്ടെത്തൽ. 2014 മുതൽ 2017 വരെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന്10 പേരും ആശ്രിത നിയമനത്തിൽ എട്ടുപേരും ഈ സർക്കാർ വന്നശേഷം ഏഴുപേരും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നേടിയിട്ടുണ്ട്. ഓഫിസ് അറ്റൻഡൻറ്-മൂന്ന്, ഡ്രൈവർ-രണ്ട്, എൽ.ഡി.ക്ലർക്ക്/ബിൽ കലക്ടർ-നാല്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്-ഒന്ന് എന്നിങ്ങനെയാണ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം. എൽ.ഡി ക്ലാർക്ക്-നാല്, ഓഫിസ് അറ്റൻഡൻറ്- ഒന്ന്, സാനിട്ടേഷൻ വർക്കർ-മൂന്ന് എന്നിവരാണ് ആശ്രിത നിയമനം നേടിയവർ. ഈ സർക്കാർ ചുമതലയേറ്റ ശേഷം എൽ.ഡി.ക്ലർക്ക്/ബിൽ കലക്ടർ-മൂന്ന്,ഓഫിസ് അറ്റൻഡൻറ്-ഒന്ന്, സാനിട്ടേഷൻ വർക്കേഴ്സ്-മൂന്ന് എന്നിങ്ങനെയുമാണ് നിയമനം ലഭിച്ചത്. സെക്രട്ടറിയുടെ പി.എ-രണ്ട്, ഡെപ്യൂട്ടി സെക്രട്ടറി-ഒന്ന്, അക്കൗണ്ട്സ് ഓഫിസർ-രണ്ട്, അസി.റവന്യൂ ഓഫിസർ ഗ്രേഡ് രണ്ട്-ഒന്ന്, റവന്യൂ ഓഫിസർ-ഒന്ന്, കൗൺസിൽ സെക്രട്ടറി-മൂന്ന്,ഹെൽത്ത് സൂപ്പർവൈസർ-ഒന്ന്,ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്ന്-നാല്, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്-ഒന്ന്, സൂപ്രണ്ട്-12, സീനിയർ ക്ലർക്ക്-അഞ്ച്, ഡ്രൈവർ-ഒന്ന്, പ്യൂൺ-ഒന്ന്, ഫെയർ കോപ്പി സൂപ്രണ്ട്-രണ്ട്, സെലക്ഷൻ ഗ്രേഡ് ടൈപിസ്റ്റ്-ഒന്ന് എന്നിങ്ങനെ വിരമിച്ചവരുടെ തസ്തികകളിലും നിയമനമായിട്ടില്ല. കരാർ നിയമനത്തി​െൻറ പേരിൽ ആക്ഷേപം നേരിടുന്ന വൈദ്യുതി വിഭാഗത്തിൽ മേലുദ്യോഗസ്ഥ തസ്തികയിൽ മാത്രം110 ഒഴിവുകളുണ്ട്. 2003 മുതലുള്ള ഒഴിവുകൾ ഇനിയും നികത്താനായിട്ടില്ല. ജൂനിയർ അസിസ്റ്റൻറ്/കാഷ്യർ തസ്തികയിലെ 13 തസ്തികകളും രണ്ട് വാച്ച്മാൻ തസ്തികകളുമാണ് 2003 മുതലുള്ളത്. 2005 മുതലുള്ള എട്ട് സീനിയർ സൂപ്രണ്ട്മാരുടെയും 2010 മുതലുള്ള 36 ഇലക്ട്രിസിറ്റി വർക്കർമാരുടെയും ഒഴിവുകളുണ്ട്. സബ് എൻജിനീയർ-ഏഴ്, അസി.എൻജിനീയർ-രണ്ട്, സീനിയർ അസിസ്റ്റൻറ്-ഒന്ന്, ൈലൻമാൻ ഗ്രേഡ് ഒന്ന്-19, ലൈൻമാൻ ഗ്രേഡ് രണ്ട്-14, ഡ്രൈവർ,ഓവർസിയർ തസ്തികകളിലെ നാല് വീതവും നിയമനത്തിനായി ഒഴിഞ്ഞു കിടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.