ചാലക്കുടി നഗരസഭ യോഗം: ഇറങ്ങിപ്പോയും തിരിച്ചുവന്നും സി.പി.ഐ; റൂളിങ്ങിൽ കുടുങ്ങി ആക്ടിങ് ചെയർമാൻ

ചാലക്കുടി: ശനിയാഴ്ച നടന്ന ചാലക്കുടി നഗരസഭ യോഗത്തിൽ ഭരണകക്ഷിയായ സി.പി.ഐ അംഗങ്ങളുടെ ഇറങ്ങിപ്പോക്കും തിരിച്ചുവരവും നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. വൈസ് ചെയർമാനും ആക്ടിങ് ചെയർമാനുമായ വിൽസൻ പാണാട്ടുപറമ്പിൽ സ്ഥാനം രാജിവെക്കാത്തതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുമുന്നണയിൽ ശീതസമരം മുറുകുന്നതി​െൻറ ഭാഗമായായിരുന്നു ഇറങ്ങിപ്പോക്ക്. മുൻ ചെയർപേഴ്സൻ ഉഷ പരമേശ്വരനടക്കം ആറുപേരാണ് രജിസ്റ്ററിൽ ഒപ്പിട്ടശേഷം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. എന്നാൽ, ഇറങ്ങിപ്പോയവരുടെ ഹാജർ റദ്ദാക്കുമെന്ന് ആക്ടിങ് ചെയർമാൻ വിൽസൻ നടത്തിയ റൂളിങ് പ്രതിപക്ഷമായ കോൺഗ്രസ് ഏറ്റെടുത്തതോടെ യോഗത്തിൽ ഒച്ചപ്പാട് ഉയരുകയായിരുന്നു. ഒപ്പിട്ടശേഷം ഇറങ്ങിപ്പോകുന്നവരുടെ ഹാജർ റദ്ദാക്കാൻ ചെയർമാന് അധികാരമില്ലെന്നും റൂളിങ് പിൻവലിക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ റൂളിങ് ത​െൻറ അറിവ് പ്രകാരം ശരിയാണെന്നും തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ പിൻവലിക്കാമെന്നും ചെയർമാൻ അറിയിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. പിൻവലിക്കാതെ അജണ്ടകൾ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെ അര മണിക്കൂറിലധികം യോഗ നടപടികൾ തടസ്സപ്പെട്ടു. പിന്നീട് പുറത്തുനടന്ന ചർച്ചകൾക്കൊടുവിൽ സി.പി.ഐ അംഗങ്ങൾ രണ്ടുപേരൊഴികെ തിരിച്ചുവന്നു. തുടർന്ന് ചെയർമാൻ റൂളിങ് പിൻവലിച്ച ശേഷമാണ് യോഗനടപടികൾ ആരംഭിച്ചത്. ഇടതുമുന്നണിയിലെ കരാർ അനുസരിച്ച് ചെയർപേഴ്സൻ സി.പി.ഐയിലെ ഉഷ പരമേശ്വരൻ രാജിെവച്ചപ്പോൾ വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ രാജിവെക്കാത്തതാണ് ഭരണപക്ഷത്തെ പ്രതിസന്ധിക്ക് കാരണം. സി.പി.എമ്മിന് പത്തും സി.പി.ഐക്ക് ഏഴും അംഗങ്ങളാണുള്ളത്. സി.പി.ഐ അംഗങ്ങൾ നിസ്സഹകരിച്ചാൽ അജണ്ടകൾ പാസാകില്ല. സി.പി.ഐയിൽനിന്ന് പുറത്താക്കപ്പെട്ട വിൽസൻ പാണാട്ടുപറമ്പിൽ സ്വതന്ത്രനായാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നതോടെയാണ് ഇടതുമുന്നണിക്ക് ഭരണം ലഭിച്ചത്. തെരുവ് ടാപ്പുകളുടെ ബിൽ ഇനത്തിൽ കേരള വാട്ടർ അതോറിറ്റിക്ക് നഗരസഭ നൽകേണ്ട എട്ടുകോടിയിൽപരം രൂപയുടെ കാര്യം ടാപ്പുകളുടെ ശരിയായ കണക്ക് എടുത്ത ശേഷം തീരുമാനിക്കാമെന്ന് യോഗം തീരുമാനിച്ചു. നഗരസഭയെ ബാലസൗഹൃദ നഗരസഭയായി പ്രഖ്യാപിക്കും. നഗരസഭ പരിധിയിലെ പൊതു ഇടങ്ങളിൽ മുലയൂട്ടാൻ പ്രത്യേകം മുറിയൊരുക്കും. പി.എം. ശ്രീധരൻ, വി.ഒ. പൈലപ്പൻ, ബിജു ചിറയത്ത്, വി.ജെ. ജോജി, ഗണേശൻ, കെ.വി. പോൾ, യു.വി. മാർട്ടിൻ, ജിയോ കിഴക്കുംതല എന്നിവർ സംസാരിച്ചു. ശ്മശാനത്തിലെ ഒരു ചേംബർ മൂന്നു മാസമായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗം കെ.എം. ഹരിനാരായണൻ ഇറങ്ങിപ്പോയി. സെവൻസ് ഫുട്ബാൾ മേള 25 മുതൽ ചാലക്കുടി: ടാസാ മേലൂരി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് മേലൂർ സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ 25ന് ആരംഭിക്കും. ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. ജനുവരി അഞ്ച് വരെ എല്ലാ ദിവസവും വൈകീട്ട് ഏഴിനാണ് മത്സരം. എട്ട് പ്രമുഖ ടീമുകൾ പങ്കെടുക്കും. എല്ലാ ദിവസവും വൈകീട്ട് ആറിന് പ്രാദേശിക ടീമുകളുടെ മത്സരവും നടക്കുമെന്ന് എം.ടി. ഡേവീസ്, ജോസ് മേലേടൻ, വി.എ. വിജു, ജിതിൻ കിഴക്കിനേടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ചാലക്കുടി: വിൽപനക്കായി സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ബോംബൈ തലയൻ ഷാജി എന്ന ചക്കാലയ്ക്കൽ ഷാജിയെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. മേലൂരിൽ കുന്നപ്പിള്ളി കടവിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ രീതി. കോളജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്നു എന്ന വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുൽഹമീദി​െൻറ നിർദേശാനുസരണം ജില്ല ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളും ചാലക്കുടി ൈക്രം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിശാഖപട്ടണം, സേലത്തിനടുത്തുള്ള ആക്കിയാംപെട്ടി എന്നിവിടങ്ങളിൽനിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കിലോക്ക് 6000 രൂപ നിരക്കിൽ കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളായി വിൽപന നടത്തി 50,000 രൂപ വരെ ഇയാൾ ലാഭമുണ്ടാക്കിയിരുന്നു. ചാലക്കുടി, ഇരിങ്ങാലക്കുട, പീച്ചി, പാലക്കാട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ കൊരട്ടി എസ്.ഐ സുഭീഷ്മോൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.എസ്. അജിത്കുമാർ, വി.യു. ഷിൽജോ, ടി.ടി. ഷൈജു എന്നിവർ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.