ഹിഗ്വിറ്റ നാടകാവതരണം; ക്രൈസ്​റ്റ് കാമ്പസ് നാടക ലഹരിയില്‍

ഇരിങ്ങാലക്കുട: രംഗാവതരണത്തില്‍ പുതുമകള്‍ പരീക്ഷിച്ച് എന്‍.എസ്. മാധവ​െൻറ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റ നാടകമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകീട്ട് ആറിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കാമ്പസിലൊരുക്കിയ വേദിയിലെത്തുന്നു. അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്ക​െൻറ സ്മരണ മുന്‍നിര്‍ത്തി നാടകാവതരണങ്ങള്‍ക്ക് പേരുകേട്ട ക്രൈസ്റ്റിലെ പലതലമുറകളില്‍പെട്ട നാടകകലാകാരന്‍മാരുടെ ഓത്തുചേരലിനും നാടകം വഴിയൊരുക്കി. 15ന് വൈകീട്ട് ആറിന് നടൻ സുധീര്‍ കരമന നാടകം ഉദ്ഘാടനം ചെയ്യും. അഭിനേതാക്കളായ അനുപമ പരമേശ്വരന്‍, പ്രിയനന്ദന്‍, സുനില്‍ സുഖദ, ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. എം.എൽ.എ പ്രഫ. കെ.യു. അരുണന്‍ മുഖ്യാതിഥിയായിരിക്കും. സമാപനസമ്മേളനത്തില്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അസി. പ്രഫസറും നടനുമായ പി.ആര്‍. ജിജോയ്, സംവിധായകന്‍ ടോം ഇമ്മട്ടി, ബംഗളൂരുവില്‍ ജേണലിസം അധ്യാപികയായ അര്‍ച്ചന വാസുദേവ്, പി. മണികണ്ഠന്‍, പി. കൃഷ്ണനുണ്ണി, നാടകകലാകാരനായ സനാജി, ഫിജോ ജോസഫ്, എ.ആര്‍. അരവിന്ദ്, തമാം മുബരീഷ്, സംവിധായകനും ചിത്രകാരനുമായ രജിത്കുമാര്‍,ബാങ്ക് ഉദ്യോഗസ്ഥനായ ഡി. പോള്‍ , പ്രവീണ്‍ ആേൻറാ, കവിത രഘുനന്ദനന്‍ തുടങ്ങിയ പൂര്‍വ വിദ്യാര്‍ഥികള്‍ ആഴ്ചകളായി നാടകത്തിനുവേണ്ടി ക്രൈസ്റ്റിലുണ്ട്. കൂട്ടായ്മ പുതുതലമുറക്കും ആവേശമായി. പൂര്‍വവിദ്യാർഥി നാടകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജും കോളജ് യൂനിയനും ഒത്തുചേര്‍ന്നാണ് രംഗാവതരണം സംഘടിപ്പിക്കുന്നത്. ക്രൈസ്റ്റ്‌ കോളജിന് ദേശീയ തലത്തില്‍ കിരീടം നേടിത്തന്ന ശശിധരന്‍ നടുവിലാണ് സംവിധാനം ചെയ്യുന്നത്. സര്‍ഗാത്മകത കൈമോശംവന്ന സമകാലിക കോളജ് കാമ്പസുകള്‍ക്ക് പുതുമാതൃകയാവുമെന്ന പ്രതീക്ഷയിലാണ് നാടകക്കൂട്ടായ്മ. ഫുട്‌ബാള്‍ കളിയുടെ പശ്ചാത്തലത്തില്‍ തുറന്നവേദിയില്‍ അരീനാതിയറ്റര്‍ സങ്കൽപത്തിലാണ് ഹിഗ്വിറ്റ നാടകം അവതരിപ്പിക്കുന്നത്. ലോകകപ്പ് ഫുട്‌ബാള്‍ മത്സരത്തി​െൻറ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. പി.ടി.മാഷി​െൻറ മരണം, ഗീവര്‍ഗീസി​െൻറ ദൈവവിളി തുടങ്ങി എന്‍.എസ്. മാധവ​െൻറ കഥയിലെ മൗനമുഹൂര്‍ത്തങ്ങളുടെ രംഗാവിഷ്‌കരണത്തിന് ഫുട്‌ബാള്‍ മൈതാനം സാക്ഷിയാകുമെന്ന് സംവിധായകന്‍ ശശിധരന്‍ നടുവില്‍ പറഞ്ഞു. പി.ആര്‍. ജിജോയ് ഗീവര്‍ഗീസച്ചനായും ലൂസി മരണ്ടി ആയി അര്‍ച്ചനയും പി.ടി. മാഷ് ആയി ഫിജോയും ഗീവര്‍ഗീസി​െൻറ കുട്ടിക്കാലം, ജബ്ബാര്‍ എന്നിവ കൃഷ്ണനുണ്ണിയും, കാലന്‍ റപ്പായി ആയി വൈശാഖും അരങ്ങിലെത്തും. എന്‍.എസ്.മാധവന്‍ ക്രൈസ്റ്റിലെ നാടകാവതരണത്തിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ഡോ.മാത്യു പോള്‍ ഊക്കന്‍ പറഞ്ഞു. ഓള്‍ കേരള ജൂനിയര്‍ ബാഡ്മിൻറണ്‍ ടൂര്‍ണമ​െൻറ് ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓപണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിൻറണ്‍ ടൂർണമ​െൻറ് ഡിസംബര്‍ 27 മുതല്‍ 30 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 400 ഓളം മത്സരാർഥികൾ നാല് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമ​െൻറില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. ഫാ. സണ്ണി പുന്നേലിപറമ്പില്‍, ഫാ. ജോയ് പീണിക്കപറമ്പില്‍, എം. പീറ്റര്‍ ജോസഫ് , ടോമി മാത്യു, റെജി മാളക്കാരന്‍, സ്റ്റാന്‍ലി മാമ്പിള്ളി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.