വനിത സെമിനാർ ഒമ്പതിന്

തൃശൂർ: മനുഷ്യാവകാശ ദിനത്തിന് മുന്നോടിയായി 'മാനവികതയുടെ കാവലാളാവുക' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി വനിത സെമിനാർ സംഘടിപ്പിക്കും. ഇൗ മാസം ഒമ്പതിന് ഉച്ചക്ക് രണ്ടിന് ചെമ്പുക്കാവ് മുണ്ടശേരി ഹാളിൽ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ഖദീജ റഹ്മാൻ അധ്യക്ഷത വഹിക്കും. വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് റഹ്മത്തുന്നിസ മുഖ്യപ്രഭാഷണം നടത്തും. മനുഷ്യാവകാശ പ്രവർത്തക അഡ്വ. ആർ.കെ. ആശ, കവിത ബാലകൃഷ്ണൻ, ഷീബ ബാബു, അഡ്വ. ഫരീദ അൻസാരി, സംസ്ഥാന സമിതി അംഗങ്ങളായ അസൂറ അലി, ഹുദ ബിൻത് ഇബ്രാഹിം, ജില്ല സെക്രട്ടറി സൗദ സലാം എന്നിവർ സംസാരിക്കും. ജില്ല പ്രസിഡൻറ് ഖദീജ റഹ്മാൻ, അസൂറ അലി, സൗദ സലാം, ഉമൈറ, ഹുദ ബിൻത് ഇബ്രാഹിം, സാജിറ ഷാജഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.